ഇറാനുമായി ചർച്ചകൾക്ക് മുൻഗണന; സൈനിക നടപടികൾ തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ട്

ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ടെഹ്‌റാനുമായുള്ള സങ്കീർണ്ണമായ ആണവ ചർച്ചകൾ പുരോഗമിക്കവെ, നയതന്ത്രമാണ് പ്രസിഡന്റിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്തുന്നതിനെ അനുകൂലിക്കുന്ന വാദങ്ങൾ പലതുണ്ടെന്ന് ലീവിറ്റ് സമ്മതിച്ചു. ജനീവയിൽ യുഎസ് പ്രതിനിധികളും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകളിൽ ചെറിയ പുരോഗതിയുണ്ടായതായി ലീവിറ്റ് സ്ഥിരീകരിച്ചു. എങ്കിലും ചില പ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും ഇപ്പോഴും വിഭിന്നമായ നിലപാടുകളിലാണെന്ന് അവർ മുന്നറിയിപ്പ് നൽകി. ശക്തിപ്രകടനം നടത്തുക എന്നത് ഒരിക്കലും ചർച്ചകളുടെ തുടക്കമല്ലെന്ന് അവർ ഊന്നിപ്പറഞ്ഞു. ഇറാനായാലും മറ്റ് ഏതൊരു രാജ്യമായാലും നയതന്ത്രമാണ് ആദ്യ ഓപ്ഷനെന്ന് പ്രസിഡന്റ് എപ്പോഴും വ്യക്തമാക്കിയ കാര്യമാണ്. പ്രസിഡന്റ് ട്രംപുമായി ഒരു കരാറിലെത്തുന്നത് ഇറാന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിപരമായ നീക്കമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഇറാനെതിരെ വൻതോതിലുള്ള ഒരു സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായും ഇത് ഉടൻ തന്നെ ആരംഭിച്ചേക്കാമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടന്ന 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ വലുതും ആഴ്ചകളോളം നീണ്ടുനിൽക്കുന്നതുമായ ഒരു സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും അമേരിക്കൻ മാധ്യമസ്ഥാപനം റിപ്പോർട്ടില്‍ പറയുന്നു.

നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സൈനികമായ പോംവഴി തേടുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
മിഡിൽ ഈസ്റ്റിൽ യുഎസ് തങ്ങളുടെ നാവിക-വ്യോമ സേനാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങളുമായും യുദ്ധവിമാനങ്ങളുമായി ഏകദേശം 150ലധികം യുഎസ് സൈനിക ചരക്ക് വിമാനങ്ങൾ മേഖലയിൽ എത്തിക്കഴിഞ്ഞതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സൈനിക നീക്കം പശ്ചിമേഷ്യയിലെ മുഴുവൻ സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കും. ഇത് ട്രംപിന്റെ ബാക്കിയുള്ള ഭരണകാലാവധിയിൽ ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് പറയുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

ശബരിമല തീർത്ഥാടകരെ രാത്രിയിൽ റോഡില്‍ ഇറക്കിവിട്ടു, കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൂവാര്‍...

സിപിഎം സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ രീതികൾ, മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ സൈബര്‍...

പുണ്യമാസം; 2,594 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബായ്, ഷാർജ ഭരണാധികാരികൾ

പുണ്യമാസം റമദാൻ പ്രമാണിച്ച് 1,856 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച്...