തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. റാന്നിയിൽ നിന്നുമാണ് വൊക്കൻ എന്നുവിളിക്കുന്ന പ്രശോഭിനെ പോലീസ് പിടികൂടിയത്. ഇനി രണ്ടുപേർ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം ലഭിക്കുന്നത്. കേസിലെ മുഖ്യപ്രതി മരണ സുബിൻ, ബെർലിൻ, വരുൺകുമാർ, ദാസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഒളിവിലുള്ളത് കിരൺ, സജിൻ എന്നിവരാണ്. വരുൺകുമാറിനെ കഴിഞ്ഞ ദിവസമാണ് ആലുവയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
സ്പാ ജീവനക്കാരിയെ മരണ സുബിൻ പീഡനത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നു എന്ന കാരണത്തിലാണ് പ്രശോഭ് അടക്കമുള്ളവർ കേസിൽ പ്രതിയായത്. കേസെടുത്തത് കൂട്ടബലാത്സംഗത്തിനാണ്. ഗുണ്ടാ പിരിവ് കൊടുത്തില്ല എന്ന കാരണത്താലാണ് മാറാൻ സുബിൻ സ്പാ ജീവനക്കാരിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചത്.
സ്പാ സെന്ററുകളിൽ നിന്നും മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പോലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

