യുഎസ് പൗരന്മാർ ഉടൻ ഇറാൻ വിടണം; കർശന നിർദ്ദേശവുമായി യുഎസ്

ഇറാനിൽ തുടരുന്ന കനത്ത ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലുള്ള യുഎസ് പൗരന്മാർ രാജ്യം ഉടൻ വിടണമെന്നും മടങ്ങാനായി യുഎസ് സർക്കാരിൻ്റെ സഹായം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തെ പ്രക്ഷോഭങ്ങളും യാത്രാ തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിൽ വെർച്വൽ യുഎസ് എംബസിയാണ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. “ഇറാൻ ഉടൻ വിടുക. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ തന്നെ ഇറാൻ വിടാനുള്ള പദ്ധതി തയ്യാറാക്കുക,” എന്ന് പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഔദ്യോഗികമായ ഒഴിപ്പിക്കൽ നടപടികൾക്ക് പരിമിതികളുണ്ടെന്ന് ബോധ്യമുള്ളതിനാൽ പൗരന്മാർ സ്വന്തം നിലയ്ക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കണമെന്നും യുഎസ് നിർദ്ദേശിച്ചു.

സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്നതും ആശയവിനിമയ സംവിധാനങ്ങളിലെ നിയന്ത്രണങ്ങളും യാത്രാ തടസ്സങ്ങളും സുരക്ഷിതമായി തുടരുന്നത് പ്രയാസകരമാക്കിയേക്കാമെന്നും അമേരിക്കൻ പൗരന്മാരോട് നിർദ്ദേശിച്ചു. അതേസമയം, മേഖലയിൽ സംഘർഷം നിലനിൽക്കെ തന്നെ നയതന്ത്ര ചർച്ചകൾക്കും വഴി തുറക്കുന്നുണ്ട്. ഒമാൻ സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാവിലെ 11.30) ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ യുഎസ്-ഇറാൻ ആണവ ചർച്ചകൾ ആരംഭിക്കും.

ഏകദേശം ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സുരക്ഷാ ഭീഷണികൾ വർദ്ധിക്കുമ്പോഴും നയതന്ത്ര ചർച്ചകൾ ഇരുരാജ്യങ്ങളും പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഇറാനിലുടനീളം തുടരുന്ന പ്രതിഷേധങ്ങൾ കാരണം കനത്ത സുരക്ഷാ നടപടികളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. റോഡുകൾ അടച്ചതും പൊതുഗതാഗതം തടസ്സപ്പെട്ടതും ഇൻ്റർനെറ്റ് വിച്ഛേദിച്ചതും മൊബൈൽ, ലാൻഡ്‌ലൈൻ നെറ്റ്‌വർക്കുകൾ തടസ്സപ്പെടുത്തിയതും പൗരന്മാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത് യാത്രക്കാർക്ക് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...