സിജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നോ? കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ഡയറിക്കുറിപ്പ്

ബംഗളുരുവിൽ സ്വയം വെടിയുതിർത്തു മരിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ. ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പിൽ നിന്ന് ലഭിക്കുന്നത്. ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമെന്നും കരുതുന്നു. ആദായനികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടലുകളും ചോദ്യം ചെയ്യലുകളും റോയിയെ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന കുറിപ്പിൽ പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്ന നിർദേശവുമുണ്ട്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നുമാണ് കുറിപ്പിലുള്ളത്. 9 പേജുകളുള്ള കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണ് വിവരം. മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണം, ആരാണ് പിൻഗാമികൾ, ഉത്തരവാദിത്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത് തുടങ്ങിയ വിവരങ്ങൾ കുറിപ്പിൽ റോയി വിശദീകരിക്കുന്നുണ്ട്. റോയി നേരത്തെ തന്നെ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു എന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന്‍ സി.ജെ ബാബുവിനെ മൂന്ന് തവണ തുടർച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഇത് ജീവനൊടുക്കാനുള്ള തീരുമാനമെടുത്തതിന് ശേഷമാണൊണ് നിഗമനം. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നും ഡയറിക്കുറിപ്പിൽ റോയി എഴുതിയിട്ടുണ്ട്.

അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു, ആളപായമില്ല

ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ...

സമയപരിധി കഴിയുന്നു; ഇറാൻ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഡോണൾഡ്‌ ട്രംപ്

യുഎസ് മുൻപോട്ട് വെച്ച നിബന്ധനകളിൽ ഇറാൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. സമയം അതിവേഗം കടന്ന് പോവുകയാണെന്ന് ഇറാന്...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല

കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളും സുരക്ഷാ ആശങ്കകളും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന...