പ്രകൃതി സംരക്ഷണത്തിന് ഉത്തമ ഉദാഹരണം; ദേവകിയമ്മയ്ക്ക് പത്മശ്രീ

പ്രകൃതിയെ ചേർത്തു പിടിക്കുന്ന ദേവകി അമ്മയ്ക്ക് പത്മശ്രീ. പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക സമ്മാനിച്ച ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് ഇക്കുറി പത്മശ്രീ. 91-ാം വയസിലും പ്രകൃതിയെ ചേർത്തു പിടിക്കുന്ന ദേവകി അമ്മയ്ക്ക് ലഭിച്ച പുരസ്കാരം എല്ലാ മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളം എന്ന ഗ്രാമത്തിലാണ് അഞ്ച് ഏക്കറിലായി പരന്നു കിടക്കുന്ന ദേവകി അമ്മയുടെ ‘തപോവനം’. പച്ചപ്പും മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമുള്ള വനം ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കൊല്ലക്കയിൽ ദേവകി അമ്മയും കുടുംബവും ചേർന്ന് നട്ടുപിടിപ്പിച്ച ഈ ഹരിതസമൃദ്ധി ഇന്ന് മൂവായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കൊച്ചു വനമായി മാറിയിരിക്കുന്നു.

തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ എ​ൻ​വ​യ​ൺ​മെ​ൻ​റ്​ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് മേ​ധാ​വി​യായി വിരമിച്ച മകൾ തങ്കമണിയും വന പരിപാലനത്തിൽ ദേവകിയമ്മയ്ക്കൊപ്പമുണ്ട്. ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച​തോ​ടെ ത​ങ്ക​മ​ണിയും തൈ​ക​ൾ പരിപാലിച്ചും ഏ​തു​നേ​ര​വും അ​മ്മ​ക്കൊ​പ്പമുണ്ട്. നാൽപ്പത് വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ദേവകിയമ്മ വനം വളർത്തിയെടുത്തത്. തേക്ക്, മഹാഗണി തുടങ്ങിയ വലിയ മരങ്ങൾ മുതൽ കൃഷ്ണനാൽ, കായമ്പൂ തുടങ്ങിയ പുരാണ പ്രസിദ്ധമായ സസ്യങ്ങളും ലക്ഷ്മി തരു, അങ്കോലം തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. മഴ പെയ്താൽ പോലും വെള്ളം നേരിട്ട് മണ്ണിൽ വീഴാത്ത വിധം മരങ്ങൾ തഴച്ചുവളരുന്ന ഈ വനം അമുർ ഫാൽക്കണുകൾ , ബ്ലൂത്രോട്ടുകൾ , കറുത്ത ചിറകുള്ള സ്റ്റിൽറ്റുകൾ , പാരഡൈസ് ഫ്ലൈകാച്ചറുകൾ , മരതക പ്രാവുകൾ തുടങ്ങിയ അപൂർവ്വ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രധാന സങ്കേതമാണ്.

1980-ൽ ഉണ്ടായ ഒരു വാഹനാപകടമാണ് ദേവകി അമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്.മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അവർക്ക് പിന്നീട് പഴയതുപോലെ നെൽവയലുകളിൽ പോയി കൃഷി ചെയ്യാൻ സാധിച്ചില്ല. എന്നാൽ മനക്കരുത്ത് കൈവിടാതെ അവർ വീടിനോട് ചേർന്നുള്ള സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു. മരങ്ങൾക്ക് മാത്രമേ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന വലിയ പാഠം തന്റെ ജീവിത പങ്കാളിയായിരുന്ന അധ്യാപകൻ ഗോപാലകൃഷ്ണ പിള്ളയിൽ നിന്നാണ് അവർ പഠിച്ചത്. യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ പുതിയ മരങ്ങളുടെയും ചെടികളുടെയും തൈകളും വിത്തുകളും അദ്ദേഹം കരുതുമായിരുന്നു. അവ നട്ടു പിടിപ്പിക്കുന്നത് ഭർത്താവിന്റെ മരണശേഷവും ദേവകി അമ്മ തുടരുകയായിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...