രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യ ഏജന്‍സി, രാജ്യാന്തര കാലാവസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഐക്യരാഷ്‌ട്രസഭ കരാര്‍ തുടങ്ങിയവയില്‍ നിന്നടക്കം 66 രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക ട്രംപ് ഭരണകൂടം. ആഗോള സഹകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

66 സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും കമ്മീഷനുകള്‍ക്കും ഉള്ള പിന്തുണ പിന്‍വലിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പ് വച്ചു. ഐക്യരാഷ്‌ട്രസഭയടക്കമുള്ള സംഘടനകളുമായി ബന്ധമുള്ള നിരവധി രാജ്യാന്തര സംഘടനകള്‍ക്ക് നല്‍കുന്ന ധനസഹായം ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് ഇത്തരമൊരു നടപടിയെന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഐക്യരാഷ്‌ട്രസഭ ഏജന്‍സികള്‍, കമ്മീഷനുകള്‍, കാലാവസ്ഥ, തൊഴില്‍, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഉപദേശക സമിതികള്‍ തുടങ്ങിയവയ്ക്കുള്ള പിന്തുണയാണ് പിന്‍വലിച്ചിരിക്കുന്നത്. അറ്റ്ലാന്‍റിക് സഹകരണത്തിനുള്ള പങ്കാളിത്തം, ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി, ഇലക്‌ടറല്‍ അസിസ്റ്റന്‍സ്, ആഗോള ഭീകരവിരുദ്ധ ഫോറം തുടങ്ങിയവയില്‍ നിന്നാണ് അമേരിക്ക പിന്‍വാങ്ങുന്നത്.

ഈ സംഘടനകൾ എല്ലാം അമേരിക്കയുടെ ദേശീയ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മൊത്തത്തിലുള്ള അഭിവൃദ്ധിക്കും വിരുദ്ധമാണെന്നും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്ത് വിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായതും മോശമായി കൈകാര്യം ചെയ്യുന്നതും കെടുകാര്യസ്ഥത നിറഞ്ഞതും ചിലരുടെ താത്പര്യങ്ങള്‍ക്കും അജണ്ടകള്‍ സംരക്ഷിക്കാനും വേണ്ടി ലക്ഷ്യമിട്ടുള്ളതുമാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവ പലതുമെന്നും അവര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ ജനതയുടെ വിയര്‍പ്പും രക്തവും ധനവും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചെലവിടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ട്രംപിന്‍റെ നിലപാടെന്നും റൂബിയോ പറയുന്നു. നികുതിദായകരുടെ ശതകോടികളാണ് വിദേശ താത്പര്യങ്ങള്‍ക്കായി ഒഴുക്കിക്കളയുന്നത് ഇതോടെ അവസാനിപ്പിച്ചിരിക്കുന്നുവെന്നും റൂബിയോ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...