പുനർ‍ജനി പദ്ധതി; വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധത്തിൽ സംശയം: വിജിലൻസ് റിപ്പോർട്ട്

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിദേശയാത്ര ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്കായി ഫൗണ്ടേഷന്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നുവെന്നും പണം സ്വരൂപിച്ച ട്രസ്റ്റും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ എംഒയു ഒപ്പ് വെക്കാത്തത് സംശയാസ്പദമെന്നും വിജിലന്‍സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യാത്രയിലെ വി.ഡി സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ ആണ്. പുനർജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 മുതൽ 2022 വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

‘പുനർജനി’ സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചത്. അതേസമയം യുകെയിലെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്. ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൌണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്.

വി.ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചതും മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോട് വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്ക് പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

ഇറാനെതിരായ സൈനികനീക്കം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇസ്രായേലിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നെതന്യാഹു...

“ഇനി കൂടുതൽ ചർച്ചകളില്ല”, ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ആശങ്കയിൽ ആണ് ലോകം. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ ദീർഘകാല കരാറാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ്...

കുംഭമേള താരത്തിന്റെ വിവാഹം; അന്വേഷണം ഊർജിതമാക്കി മദ്ധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മദ്ധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം...