മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേട് – വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും എന്‍ സുബ്രഹ്‌മണ്യനെ എഐ ചിത്രം പങ്കുവച്ച കേസില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.

സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും മാന്യമായി ജീവിക്കുന്നവരെ വലിയ ക്രിമിനലിനെപ്പോലെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമെന്തെന്നും വി ഡി സതീശന്‍ ചോദിച്ചു. കേരളത്തില്‍ എഐ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചിട്ടുള്ളത് സിപിഐഎമ്മാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വയനാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും തന്റേയും കെ സി വേണുഗോപാലിന്റേയും രമേശ് ചെന്നിത്തലയുടേയും എഐ ചിത്രങ്ങളും നൃത്തം വയ്ക്കുന്ന എഐ വിഡിയോകളും പ്രചരിപ്പിച്ചിട്ടുണ്ട്. അതിനൊന്നും കേസെടുക്കാത്തതെന്താണെന്നും വി ഡി സതീശന്‍ ചോദിച്ചു.

‘മിസ്റ്റര്‍ പിണറായി വിജയന്‍, ഏകാധിപതി ചമഞ്ഞാല്‍ ഞങ്ങള്‍ക്ക് പേടിയില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്. നിങ്ങളുടെ അവസാന ഭരണമാണ് ഇത്. അതാണോ ഈ അഹങ്കാരം കാണിക്കുന്നത്. ശബരിമല പാട്ടിലെ കേസില്‍ നിന്ന് നിങ്ങള്‍ ഓടിയ വഴിയില്‍ പുല്ലുപോലും മുളച്ചിട്ടില്ല. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ക്ക് ജയിലില്‍ ലഹരി വരെ എത്തിക്കുന്നില്ലേ? പൊലീസ് ജീപ്പിന് ബോംബെറിഞ്ഞ സിപിഐഎം നേതാവിന് ഒരു മാസം തികയും മുന്‍പ് പരോള്‍ നല്‍കിയ സര്‍ക്കാരാണിത്. മാന്യമായി ജീവിക്കുന്ന ആളുകളെ രാത്രിയില്‍ അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയാണ്. നിങ്ങള്‍ ഏകാധിപതി ചമഞ്ഞോളൂ. ഞങ്ങള്‍ക്ക് ഭയമില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചു.

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിലേക്ക്...

പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്

കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. അയ്യരുടെ പ്രസ്താവന പുറത്തുവന്ന ഉടനെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ...

ഗാസയിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 11 മരണം

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേർ...

ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ്, ആശങ്കയോടെ ഓസ്ട്രേലിയ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ത്യക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും...

ശബരിമല യുവതീപ്രവേശനം; പ്രബുദ്ധരായ സ്ത്രീകൾ പോകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടവയല്ലെന്നും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നുമുള്ള എസ്എൻഡിപിയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച...

രാജസ്ഥാനിൽ വൻ തീപിടുത്തം; കെമിക്കൽ ഫാക്ടറിയിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു

രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഖുഷ്ഖേദ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫാക്ടറിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം തീ അതിവേഗം പടരാൻ കാരണമായി....

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...