ജനസാഗരമായി ഉഡുപ്പി, ഒരു ലക്ഷം ഭക്തർക്കൊപ്പം ഗീതാപാരായണം നടത്തി പ്രധാനമന്ത്രി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ ഉഡുപ്പി സന്ദർശനം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിക്കുന്നതിന്റെ മുന്നോടിയായി നടന്ന മെഗാ റോഡ്‌ഷോ ജനസാഗരമായി മാറി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സുവർണ്ണ തീർത്ഥ മണ്ഡപം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം നേരത്തെ മഠം സന്ദർശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഒരു ലക്ഷം ഭക്തർക്കൊപ്പം ചേർന്ന് നടത്തിയ ‘ലക്ഷകണ്ഠ ഗീതാപാരായണം’ ഭക്തിയുടെയും ദേശീയ ഐക്യത്തിന്റെയും ചരിത്ര നിമിഷമായി. ഭഗവദ്ഗീതയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ മഹാസംരംഭം ലോകശ്രദ്ധ ആകർഷിച്ചു. പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വേഷവിധാനം കൊണ്ട് ശ്രദ്ധാകേന്ദ്രമായി. മയിൽപ്പീലികളാൽ മനോഹരമാക്കിയ സ്വർണ്ണ വർണ്ണത്തിലുള്ള തലപ്പാവ് ധരിച്ചാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഇത് ചടങ്ങിന്റെ പവിത്രതയും മനോഹാരിതയും വർദ്ധിപ്പിച്ചു.

ശ്രീകൃഷ്ണ മഠത്തിന്റെ അങ്കണത്തിലും പരിസരങ്ങളിലുമായി തടിച്ചുകൂടിയ ഒരു ലക്ഷത്തിലധികം ഭക്തരാണ് പ്രധാനമന്ത്രിക്കൊപ്പം ഒരേ സ്വരത്തിൽ ഭഗവദ്ഗീത പാരായണം ചെയ്തത്. ഈ കൂട്ടായ ഗീതാപാരായണം ഭക്തിയുടെയും ആത്മീയതയുടെയും പുതിയൊരു അധ്യായം തുറന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഗീതാപാരായണവും ഉടുപ്പിയുടെ ആത്മീയചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി അടയാളപ്പെടുത്തപ്പെട്ടു.

വേദാന്തത്തിലെ ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനായ ശ്രീ മാധവാചാര്യർ 800 വർഷങ്ങൾക്ക് മുമ്പാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം സ്ഥാപിച്ചത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഉഡുപ്പിയിൽ എത്തിയത്. ആദി ഉഡുപ്പിയിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം, മഠത്തിലേക്കുള്ള വഴിയിൽ ബന്നഞ്ചെ നാരായണ ഗുരു സർക്കിളിൽ നിന്ന് കൽസങ്കയിലേക്ക് നടന്ന റോഡ്‌ഷോയിൽ വൻ ജനക്കൂട്ടം ആവേശത്തോടെ പങ്കുചേർന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...