കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ , നേപ്പാളിനെ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസിൽ ഒതുക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47 പന്തുകൾ ബാക്കി നിൽക്കെ 12.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. വെറും 10 ഓവറിലാണ് ഇന്ത്യ 100 ​​റൺസ് തികച്ചത്.
27 പന്തിൽ 162.96 എന്ന സ്ട്രൈക്ക് റേറ്റിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ പുറത്താകാതെ 44 റൺസ് നേടിയ ഖുല ഷരീറിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ബാറ്റിങ്ങിനു പുറമേ, ഖുല ഷരീർ മൂന്ന് ഓവറുകളിൽ 20 റൺസ് വഴങ്ങി ബൌളിംഗിലും സംഭാവന നൽകി.

സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ, രണ്ടാം സെമിഫൈനൽ ഏറ്റുമുട്ടലിൽ പാകിസ്ഥാനെ കഷ്ടിച്ച് പരാജയപ്പെടുത്തി നേപ്പാൾ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. നവി മുംബൈയിൽ ഇന്ത്യൻ വനിതാ ടീം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഏകദിന ലോകകപ്പ് നേടിയതിന് വെറും മൂന്ന് ആഴ്ചകൾക്കുള്ളിലാണ് കാഴ്ച പരിമിതരുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ടി20 കിരീട നേട്ടം.

ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, യുഎസ്എ എന്നീ ആറ് ടീമുകൾ പങ്കെടുത്ത ടി20 ടൂർണമെന്റ് നവംബർ 11 ന് ന്യൂഡൽഹിയിലാണ് ആരംഭിച്ചത്. ബെംഗളൂരുവിൽ നടന്ന കുറച്ച് മത്സരങ്ങൾക്ക് ശേഷം നോക്കൗട്ട് ഘട്ടങ്ങൾ ശ്രീലങ്കയിലെ കൊളംബോയിൽ നടന്നു.

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...

ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ്...

ബോംബ് സ്ഫോടനത്തിൽ കുട്ടികൾ മരിച്ച സംഭവം; മണിപ്പൂരിൽ അഞ്ചു ദിവസത്തെ സമ്പൂർണ ഹർത്താൽ

മണിപ്പൂരിൽ ഈ മാസം ആദ്യം ഉണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചതിൽ പ്രതിഷേധിച്ച് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ആഹ്വാനം ചെയ്ത അഞ്ചു ദിവസത്തെ സമ്പൂർണ ബന്ദ് സംസ്ഥാനത്തെ താഴ്‌വര ജില്ലകളിലെ ജനജീവിതം...

ഹോർമുസ് കടലിടുക്കിൽ വീണ്ടും ഉപരോധം, അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് പിൻമാറി ഇറാൻ

അമേരിക്കയുമായി പാക്കിസ്ഥാനിൽ വെച്ച് നടത്താനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിൻമാറി. വാഷിങ്ടണിന്റെ വിട്ടുവീഴ്ച നിലപാടില്ലാത്ത ആവശ്യങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും നിലനിൽക്കുന്ന നാവിക ഉപരോധവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്....

ബി ജെ പി നേതാവ് ദിനേശ് ത്രിവേദി ബംഗ്ലാദേശ് ഹൈക്കമ്മീഷണറായേക്കും

മുൻ കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ ദിനേശ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി നിയമിതനായേക്കുമെന്ന് സൂചന. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. 2022 സെപ്റ്റംബർ മുതൽ ധാക്കയിൽ...