ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം

93 വർഷത്തെ ആയുർവേദ ചികിത്സാ പാരമ്പര്യവുമായി സ്വന്തം ബ്രാൻഡിലുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം കുറിച്ചു. ബർ ദുബായിലെ അൽ ഐൻ സെൻ്ററിൻ്റെ രണ്ടാം നിലയിൽ ആണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യ കേന്ദ്രം ആരംഭിച്ചത്. 1933-ൽ സ്ഥാപിതമായ ധന്വന്തരി വൈദ്യശാലയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ദുബായിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സ്ഥാപനത്തിൻ്റെ ആഗോള പദ്ധതികൾ വിശദീകരിച്ചു.

ധന്വന്തരിയുടെ ആഗോള വളർച്ചയുടെ ആദ്യ ചുവടുവെപ്പാണിതെന്ന് ധന്വന്തരി വൈദ്യശാല മാനേജിംഗ് ഡയറക്ടർ ഡോ. സതീഷ് കുമാർ നമ്പൂതിരി പറഞ്ഞു. ‘ധന്വന്തരി ഗ്ലോബൽ’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ദുബായിലെ ഈ കേന്ദ്രം. ബഹ്റൈൻ, ഖത്തർ, ഒമാൻ, ഫിലിപ്പീൻസ്, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 2026-ഓടെ ഇവയെല്ലാം പ്രവർത്തനസജ്ജമാകും. ഈ ആഗോള പദ്ധതികൾക്കെല്ലാം മാതൃകയാവുന്നത് ദുബായിലെ ധന്വന്തരി ആയുർവേദിക് മെഡിക്കൽ സെന്ററാണ് എന്നും അദ്ദേഹം പറഞ്ഞു. “അർബുദവും പ്രമേഹവുമാണ് ഇന്ന് മനുഷ്യരാശി ഭയക്കുന്ന രണ്ട് പ്രധാന രോഗങ്ങൾ. ആശുപത്രികളിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ദുഃഖമുണ്ടെങ്കിലും, ആയുർവേദ ചികിത്സയിലൂടെ ലഭിക്കുന്ന വിജയകരമായ ഫലങ്ങളിൽ സന്തോഷമുണ്ട്. മരുന്നുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘ജീവിതചര്യ’ വികസിപ്പിച്ചിട്ടുണ്ട്. അതുപോലെ, പ്രമേഹത്തെയും അതിൻ്റെ സങ്കീർണ്ണതകളെയും തടയാനും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള ആധികാരിക ചികിത്സാരീതികൾ ഇനിമുതൽ യുഎഇയിലും ലഭ്യമാകും,” ഡോ. സതീഷ് കുമാർ കൂട്ടിച്ചേർത്തു.

കേന്ദ്രത്തിലെ നൂതന ചികിത്സകളെക്കുറിച്ച് സംസാരിച്ചു. ജീവിതശൈലീ രോഗങ്ങളെ പൂർണ്ണമായി മാറ്റിയെടുക്കുന്നതിനുള്ള ചികിത്സകൾക്കാണ് തങ്ങൾ ഇവിടെ പ്രാധാന്യം നൽകുന്നത് എന്നും ന്യൂറോപ്പതി നിർണ്ണയിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളും അതിനനുസരിച്ചുള്ള ചികിത്സകളും ഇവിടെയുണ്ടെന്നും നേത്രരോഗങ്ങൾക്കുള്ള തർപ്പണം, ചർമ്മ-കേശ സംരക്ഷണ ചികിത്സകൾ എന്നിവയും ഉടൻ ആരംഭിക്കുമെന്നും മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. സത്യ കെ. പിള്ള പറഞ്ഞു.

ധന്വന്തരി യുഎഇ മാനേജിംഗ് ഡയറക്ടർ മുരളീധരൻ എകരൂൽ ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികൾ വിശദീകരിച്ചു. “ധന്വന്തരിയുടെ പാരമ്പര്യം ഗൾഫ് മുഴുവൻ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഫ്രാഞ്ചൈസി, നേരിട്ടുള്ള മെഡിക്കൽ സെൻ്ററുകൾ, കൂടാതെ റഫറൽ യൂണിറ്റുകളായി കിയോസ്ക് മോഡലുകൾ എന്നിവയും അവതരിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 10 നേരിട്ടുള്ള ഔട്ട്ലെറ്റുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്,” അദ്ദേഹം പറഞ്ഞു.

ബർ ദുബായിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ആയുർ സത്യയെ ധന്വന്തരി ഏറ്റെടുത്തതിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ പാക്കേജുകൾ അവതരിപ്പിക്കുമെന്ന് മാനേജറും ഫിസിഷ്യനുമായ ഡോ. ജൈസം അബ്ദുള്ള അറിയിച്ചു. സ്ഥിരം ഉപഭോക്താക്കൾക്കായി സിൽവർ, ഗോൾഡ്, ഡയമണ്ട് എന്നിങ്ങനെ ദീർഘകാല ചികിത്സാ പാക്കേജുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കംബോഡിയയിൽ വീണ്ടും ആക്രമണം, എഫ്-16 വിമാനങ്ങൾ ഉപയോഗിച്ച് തായ് സൈന്യം

തായ്‌ലൻഡും കംബോഡിയയും തമ്മിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും, തായ്‌ലൻഡ് വീണ്ടും കംബോഡിയൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തി. കംബോഡിയയുമായുള്ള തർക്ക അതിർത്തിയിൽ തായ്‌ലൻഡ്...

‘സത്യം തെളിഞ്ഞു’; ഉന്നത പോലീസ് ഉദ്യോഗസ്ഥക്കും മുൻ ഭാര്യ മഞ്ജു വാര്യർക്കും എതിരെ ദിലീപ്

കൊച്ചി: സത്യം തെളിഞ്ഞുവെന്ന് പ്രതികരിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന തുടങ്ങിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്കൊപ്പം...

നടിയെ ആക്രമിച്ച കേസിൽ വിധി; നടൻ ദിലീപ് കുറ്റവിമുക്തൻ

ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തൻ. ദിലീപ് കുറ്റക്കാരനല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ്...

തദ്ദേശ തിരഞ്ഞെടുപ്പ് ; ഏഴ് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. തെക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഇന്നലെ ഏഴ് ജില്ലകളിലും വലിയ ആവേശം നിറഞ്ഞ കൊട്ടിക്കലാശമാണ് കാണാനായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം?

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തെ നിയോഗിച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് പുതിയ...

വ്‌ളാഡിമിർ പുടിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും ഇന്ത്യയിലേക്ക്; സന്ദർശനം അടുത്തവർഷം?

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദ്വിദിന സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി 2026 ജനുവരിയോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര...

ഇൻഡിഗോ ഇന്ന് 135 ലക്ഷ്യസ്ഥാനത്തേക്ക് 1,500 സർവീസ് നടത്തും

ഇൻഡിഗോ ഇന്ന് ഞായറാഴ്ച 1,500-ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും അതിന്റെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ 95% പുനഃസ്ഥാപിച്ചതായും എയർലൈനിന്റെ പ്രസ്താവനയിൽ പറയുന്നു. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കും സർവീസുകൾ പുനരാരംഭിച്ചതായി ഇൻഡിഗോ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച്...

ഗോവ ദുരന്തം; അനുശോചനം അറിയിച്ച് പ്രസിഡൻ്റും പ്രധാനമന്ത്രിയും

നോർത്ത് ഗോവ ജില്ലയിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 25 പേരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. എക്‌സിലെ ഒരു പോസ്റ്റിൽ, ദുഃഖിതരായ കുടുംബങ്ങൾക്ക് അവർ അനുശോചനം അറിയിച്ചു. "വടക്കൻ...