പഹൽ​ഗാം ഭീകരാക്രമണം, ഭീകരർക്ക് നേരിട്ട് പങ്കെന്ന് എൻഐഎ

പഹൽ​ഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ ബന്ധമാണ് സ്ഥിരീകരിക്കുന്നത്.

ജനവാസ മേഖലയല്ലാത്ത, വേ​ഗത്തിൽ സൈനികർക്ക് കടന്നുവരാൻ സാധിക്കാത്ത വിജനമായ പ്രദേശമായതിനാലാണ് ബൈസരൻ മേഖല തന്നെ ഭീകരർ തെരഞ്ഞെടുത്തത്. വിനോദസഞ്ചാരികളുടെ സാന്നിധ്യവും മനസിലാക്കി, കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

സുരക്ഷാമേഖലയിൽ നിന്ന് ഏറെ അകലെയായതിനാൽ സൈനികനീക്കം വൈകുമെന്ന് ഭീകരർക്ക് ഉറപ്പായിരുന്നു. ഭീകരരിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎ പരിശോധിച്ചുവരികയാണ്. സ്ഥലത്ത് നിന്ന് ശേഖരിച്ച വെടിയുണ്ടകളും ആക്രമണത്തിന് ഉപയോ​ഗിച്ച ആയുധങ്ങളുമായി ഒത്തുനോക്കിയതോടെ അക്രമികളുടെ പങ്ക് കൂടുതൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസമാണ് പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. സൈന്യത്തിന്റെ ഓപ്പറേഷൻ മ​ഹാദേവ് എന്ന പ്രത്യേക തെരച്ചിലിലാണ് കൊലപ്പെടുത്തിയത്. ലഷ്കർ കമാൻഡർ സുലൈമാൻ ഷാ, അഫ്​ഗാൻ, ജിബ്രാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർ ഒളിവിൽ കഴിഞ്ഞത് രണ്ട് പ്രദേശവാസികളുടെ സഹായത്തോടെയാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല സന്ദർശിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 21ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് ആണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. അന്ന് രാത്രി രാജ്ഭവനില്‍ താമസിക്കും. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു...

അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന്, ടിക്കറ്റ് നിരക്കുകള്‍ രണ്ട് ദിവസത്തിനകം

കൊച്ചി: ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്ബനി എംഡി ആന്റോ അഗസ്റ്റിൻ. അർജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്ന് തിയതി സംബന്ധിച്ച്‌ സ്ഥിരീകരണം...

ഹിജാബ് വിവാദം; രണ്ട് ദിവസത്തിന് ശേഷം സ്കൂൾ തുറന്നു, പരാതിക്കാരി അവധിയില്‍

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. പരാതിക്കാരിയായ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി അവധിയിലാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്...

ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിന് ഇന്ത്യൻ-അമേരിക്കൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ഇന്ത്യൻ-അമേരിക്കൻ വിശകലന വിദഗ്ദ്ധയും ദക്ഷിണേഷ്യൻ നയത്തിലെ ദീർഘകാല ഉപദേഷ്ടാവുമായ ആഷ്‌ലി ടെല്ലിസ് യുഎസിൽ അറസ്റ്റിൽ. രഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതി രേഖകൾ പ്രകാരം, 64...

ജയ്‌സൽമീറിൽ ഓടുന്ന ബസിന് തീ പിടിച്ച് അപകടം; 20 പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ‌്സാൽമീറിൽ ഓടുന്ന ബസിന് തീ പിച്ച് അപകടം. 20 ഓളം പേർ മരിച്ചതായാണ് വിവരം. ഓടിക്കൊണ്ടിരുന്ന സ്വകാര്യ എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ നിരവധി...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അടുത്ത നാലു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15/10/2025 (ഇന്ന്): തിരുവനന്തപുരം, കൊല്ലം,...

ഒളി മങ്ങാതെ സ്വർണ്ണം, വില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുകയാണ്. ഇന്നും സ്വർണ്ണവില സർവകാല റെക്കോഡോടെ വർധിച്ചു. സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ...

ഹിജാബ് വിവാദം; സ്കൂളിന് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം...