ഇന്ത്യയ്ക്കെതിരെയുള്ള അമേരിക്കൻ വ്യാപാരനയം, ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ആഹ്വാനം ചെയ്തു. ബഹുരാഷ്ട്ര സഹകരണത്തിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ ലുല, ട്രംപിന്‍റെ ഏകപക്ഷീയ നയങ്ങളെ വിമർശിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വർദ്ധിച്ച താരിഫുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ആഹ്വാനം ചെയ്തു.

ട്രംപിന്‍റെ പുതിയ താരിഫ് നയങ്ങളെ ബുധനാഴ്ച റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ലുല രൂക്ഷമായി വിമർശിച്ചു. ആഗോള ബഹുരാഷ്ട്ര സഹകരണത്തെ ഇല്ലാതാക്കി, യുഎസ് ആധിപത്യമുള്ള ഏകപക്ഷീയമായ ഉടമ്പടികൾ സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കൂട്ടായി ഉണ്ടാക്കുന്ന ഉടമ്പടികളുള്ള ബഹുരാഷ്ട്ര സഹകരണത്തെ ഇല്ലാതാക്കാനും, പകരം ഓരോ രാജ്യങ്ങളുമായി ഏകപക്ഷീയമായി ചർച്ചകൾ നടത്താനും ശ്രമിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ഒരു ചെറിയ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് യുഎസിനെതിരെ എന്ത് വിലപേശൽ ശേഷിയാണുള്ളത്? ഒന്നുമില്ലെന്ന് ലുല പറഞ്ഞു. ട്രംപിന്‍റെ നയങ്ങൾക്കെതിരെ ഒരു സംയുക്ത പ്രതികരണം എങ്ങനെ രൂപപ്പെടുത്തണമെന്ന് ചർച്ച ചെയ്യുന്നതിനായി ബ്രിക്സ് നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്, മറ്റ് നേതാക്കൾ എന്നിവരുമായി താൻ ബന്ധപ്പെടുമെന്ന് ലുല അറിയിച്ചു.

‘ഈ സാഹചര്യത്തിൽ ഓരോ രാജ്യവും എങ്ങനെ പ്രതികരിക്കുന്നു, ഓരോ രാജ്യത്തിനുമുള്ള പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്ത് നമുക്കൊരു തീരുമാനമെടുക്കണം. ബ്രിക്സിലെ പത്ത് രാജ്യങ്ങൾ ജി20യിലുണ്ടെന്നത് ഓർക്കണം,” ലുല കൂട്ടിച്ചേർത്തു. ബ്രിക്സ് അധ്യക്ഷനായിരുന്ന ലുല, അംഗരാജ്യങ്ങളായ റഷ്യ, ദക്ഷിണാഫ്രിക്ക, മറ്റ് വളർന്നുവരുന്ന രാജ്യങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുമെന്നും, ബഹുരാഷ്ട്ര വ്യാപാരത്തിനും കൂട്ടായ തീരുമാനങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്നും വ്യക്തമാക്കി. ട്രംപ് അടുത്തിടെ ബ്രിക്സിനെ അമേരിക്കൻ വിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും, അംഗരാജ്യങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെയായിരുന്നു ഈ നീക്കം.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...