സാമൂഹിക നന്മയ്ക്കായി കൈകോർത്ത് ജിഡിആർഎഫ്എ ദുബായും ‘താങ്ക്യൂ ഫോർ യുവർ ഗിവിംഗ്’ ടീമും

ദുബായ്: സേവനത്തിന്റെ മഹത്വത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഉയർത്തിപ്പിടിച്ച്,- ദുബായുടെ മാനുഷിക മുഖത്തിന് കൂടുതൽ തിളക്കം നൽകാൻ ജിഡിആർഎഫ്എ ദുബായിയും “താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” വളണ്ടിയർ ടീമും കൈകോർക്കുന്നു. ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ഇരു വിഭാഗവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ദുബായ് എമിറേറ്റിൽ സാമൂഹിക ഉന്നമനം സാധ്യമാക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങൾക്ക് കരുത്തേകാനും സന്നദ്ധപ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും വഴിയൊരുക്കുന്ന ധാരണ പത്രത്തിൽ ജിഡിആർഎഫ്എ ദുബായിക്ക് വേണ്ടി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് സെക്ടറിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ-മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനം സായിദ് അൽ അവാഇവും”താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” ടീമിന് വേണ്ടി സ്ഥാപകനും തലവനുമായ സൈഫ് അൽ റഹ്മാൻ അമീറുമാണ് ഒപ്പുവെച്ചത്.

“സന്തോഷവും മെച്ചപ്പെട്ട ജീവിതനിലവാരവും എല്ലാവർക്കും ഒരുപോലെ നൽകുന്ന ഒരു ആഗോള നഗരമായി ദുബായിയെ നിലനിർത്തുന്നതിൽ സാമൂഹിക ഉത്തരവാദിത്തം വലിയ പങ്ക് വഹിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ചടങ്ങിൽ ഒപ്പുവെച്ച ,” മേജർ ജനറൽ അൽ അവൈം പറഞ്ഞു.”മനുഷ്യത്വപരമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ എന്നും മാതൃക കാണിച്ചിട്ടുള്ള ജിഡിആർഎഫ്എ ദുബായുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും സമൂഹത്തിൽ കൂടുതൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സൈഫ് അൽ റഹ്മാൻ അമീറും അഭിപ്രായപ്പെട്ടു.

ഈ സഹകരണത്തിന്റെ ഭാഗമായി സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുക, വിവരങ്ങൾ പങ്കുവെക്കുക, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, സന്നദ്ധപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു. സാമൂഹിക പ്രതിബദ്ധത, തന്ത്രപരമായ പങ്കാളിത്തം, മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നിതാന്ത ശ്രമങ്ങൾ എന്നിവയിലൂടെ ജിഡിആർഎഫ്എ ദുബായ് മനുഷ്യത്വപരമായ ഇടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ഈ കൂട്ടായ്മ ദുബായിലെ സമൂഹത്തിൽ കൂടുതൽ ഐക്യവും സഹവർത്തിത്വവും വളർത്തുമെന്നും, മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ ഊഷ്മളത നൽകുമെന്നും അധികൃതർ വിശദീകരിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...