ഡോ.ഹാരിസിന്റെ പരാതികള്‍ ശരിവച്ച്‌ അന്വേഷണ റിപ്പോർട്ട്, ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടായി

തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഡോ.ഹാരിസിന്റെ പരാതികള്‍ ശരിവച്ച്‌ അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികള്‍ അന്വേഷണ സമിതി ശരിവച്ചതായി‌ റിപ്പോർട്ട്. ഉപകരണങ്ങള്‍ക്ക് വേണ്ടി മൂന്ന് മാസത്തെ വരെ കാത്തിരിപ്പുണ്ടായി. ഡോ.ഹാരിസ് സമയബന്ധിതമായി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിക്കുന്നതിന് ആറ് മാസം വരെ വൈകിയെന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടെന്നും രോഗികള്‍ പിരിവുനൽകി ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നെന്നും റിപ്പോർട്ടിലുണ്ട്.

ഡോക്ടർ ഹാരിസ് തുറന്നുപറഞ്ഞ അന്ന് മൂന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. തൊട്ടടുത്ത ദിവസം വകുപ്പില്‍ ശസ്ത്രക്രിയ നടന്നു. ഇത് മറ്റൊരു ഡോക്ടറുടെ സ്വന്തം ഉപകരണം ഉപയോഗിച്ചായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഡിസംബറില്‍ നല്‍കിയ അപേക്ഷയില്‍ ജൂണിലാണ് അഡ്മിനിട്രേറ്റീവ് അനുമതി നല്‍കിയത്. സാമ്പത്തിക അധികാരമില്ലായ്മയാണ് കാല താമസത്തിന് കാരണമായത്. വില വർധന കാരണം സൂപ്രണ്ടിന് കൂടുതല്‍ പർച്ചേസിംഗ് പവർ വേണം.

ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ 4000 രൂപ വരെ പിരിവിട്ട് ഉപകരണം വാങ്ങേണ്ടിവന്നതായി രോഗികള്‍ വിദഗ്ധ സമിതിയോട് വെളിപ്പെടുത്തി. ചികിത്സ പ്രതിസന്ധി ഡോക്ടർ ഹാരിസ് തുറന്ന് പറഞ്ഞ ദിവസം യൂറോളജി വിഭാഗത്തില്‍ ലിതോക്ലാസ്റ്റ് പ്രോബ് ഇല്ലാത്തതിനാല്‍ മൂന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. തൊട്ടടുത്ത ദിവസം വകുപ്പിലെ രണ്ടാമത്തെ യൂണിറ്റില്‍, യൂണിറ്റ് മേധാവി സ്വന്തം നിലയില്‍ വാങ്ങിവച്ച ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നാമത്തെ യൂണിറ്റ് ചീഫും പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. സദ്ദുശേപരമാണ് ഡോക്ടറുടെ തുറന്നുപറച്ചില്‍ എന്നതില്‍ വിദഗ്ധ സമിതിക്കും സംശയമില്ല.

ഉപകരണങ്ങള്‍ എത്തിക്കുന്നതിലെ കാലതാമസത്തിന് കാരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കൂടുതല്‍ സാമ്ബത്തിക അധികാരമില്ലാത്തതും ഉപകരണങ്ങളുടെ വിലവർധനയുമാണ്. അതിനാല്‍ സൂപ്രണ്ടിന് കൂടുതല്‍ പർച്ചേസിംഗ് പവർ വേണം. ഇത്രയൊക്കെ വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ടെന്നിരിക്കെയാണ് ആരോഗ്യമന്ത്രി ഡോ. ഹാരിസിനെ സംശയനിഴലില്‍ നിർത്തി, ഒരു ഉപകരണം കാണാതായെന്ന റിപ്പോർട്ടിലെ പരാമർശം മാത്രം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. റിപ്പോർട്ട് ഓദ്യോഗികമായി പുറത്തുവിടാൻ ആരോഗ്യവകുപ്പ് ഇനിയും തയ്യാറായിട്ടില്ല.

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ പ്രത്യാക്രമണം കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ...

വ്യോമഗതാഗതം നിലച്ച് ഗൾഫ് മേഖല, ഇന്ത്യയിൽ നിന്നും ഇന്ന് 444 സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി...

ദോഹയിലും വീണ്ടും സ്ഫോടനം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെന്ന് അധികൃതർ

ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ നടന്നു. ഇതുവരെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയും ദുബായിലെ പലയിടങ്ങളിലും സ്ഫോടനസമാനമായ...

ഭീതിയിൽ ഗൾഫ് മേഖല, ഇറാൻ ആക്രമണം തുടരുന്നു, ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം

ഇറാന്‍റെ തിരിച്ചടി ഗള്‍ഫില്‍ തുടരുകയാണ്. ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ജനവാസമേഖലകളിലേക്ക് ആണ് ആക്രമണം...

ഇറാൻ പരമോന്നത ആത്മീയ നേതാവ് ഖമനയിയുടെ മരണം; 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ...

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ...