ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി ബി സി ഐ

കൊച്ചി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷ വിമർശനവുമായി സി.ബി.സി.ഐ. കന്യാസ്ത്രീകളുടെ പ്രശ്‌നത്തിൽ സി.ബി.സി.ഐ അടക്കം ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. ഇതിനെതിരെയാണ് സി.ബി.സി.ഐ. രംഗത്തെത്തിയത്. ജോർജ് കുര്യൻ ജാഗ്രതയോടെ പെരുമാറണമെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.

അതേസമയം സിബിസിഐ സംഘം ദില്ലിയിൽ നിന്ന് റായ്പൂരിൽ എത്തി. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുമാണ് എത്തിയത്.കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് സിബിസിഐ വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകൾ സെഷൻസ് കോടതിയെ സമീപിച്ചത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭാ നേതൃത്വത്തിന്റെ പ്രതിഷേധം ഇന്നും തുടരും. തിരുവനന്തപുരത്ത് വിവിധ സഭാ നേതാക്കളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് ക്രിസ്തുദാസ് എന്നിവർ റാലിയിൽ പങ്കെടുക്കും.

അതേസമയം, മലയാളി കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചു. രാവിലെ ദുർഗ് സെൻട്രൽ ജയിലിൽ എത്തിയാണ് എംപിമാരുൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ കന്യാസ്ത്രീകളെ കണ്ടത്. ബൃന്ദകാരാട്ട്, ആനിരാജാ എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം ജയിലിലെത്തിയ സംഘത്തെ ജയിൽ അധികൃതർ തടഞ്ഞിരുന്നു. സന്ദർശന സമയം കഴിഞ്ഞെന്നുപറഞ്ഞാണ് അധികൃതർ നേതാക്കളെ മടക്കിയയച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് ഇന്ന് കാണാൻ അനുമതി ലഭിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിരിക്കുന്നതെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...

ടി20 ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് സിംബാബ് വെയ്ക്ക് അട്ടിമറി ജയം

ടി20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിയുമായി സിംബാബ് വെ. ഓസ്ട്രേലിയയെ 23 റൺസിന് തോൽപ്പിച്ച് സിംബാബ് വെ ചരിത്രമെഴുതി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയ സിംബാബ്...

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്, സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തു

കോഴിക്കോട്: നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. ഗതാഗത...

മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി....

78 വർഷത്തെ ചരിത്രം മാറുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ വിലാസം ‘സേവാ തീർത്ഥ്’

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവ തീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തിന്റെ ഭരണകേന്ദ്രം പുതിയ വിലാസത്തിലേക്ക് മാറി. പ്രധാന എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയം; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു....

ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം...