സ്ത്രീകൾക്ക് വീട്ടിലിരുന്ന് വരുമാനം നേടാം; മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി

വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ വരുമാനം കണ്ടെത്താൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ ഷാർജയിൽ പുറത്തിറക്കി. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ, സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫലി, മംമ്ത മോഹൻദാസ്, നവ്യ നായർ, ജുമൈല ദിൽഷാദ്, മോംസ് ആൻഡ് വൈഫ്‌സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങളെയും അഭിരുചികളെയും പ്രോത്സാഹിപ്പിക്കുന്നതിനും അവ പിന്തുടർന്ന് വരുമാനം നേടുവാനും കൂടി ലക്ഷ്യമിട്ടാണ് മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ ആരംഭിക്കുന്നത്.

“സ്ത്രീകൾക്ക് അവരുടെ കഴിവുകൾ ഏതുമാകട്ടെ അവ മാർക്കറ്റ് ചെയ്തു വരുമാനം ഉണ്ടാക്കാവുന്ന ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ അവരെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് മോംസ് ആൻഡ് വൈഫ്‌സ് മൊബൈൽ അപ്ലിക്കേഷൻ ലക്ഷ്യമാക്കുന്നതെന്ന് ‘മോംസ് ആൻഡ് വൈഫ്‌സ്’ സിഇഒ മുഹമ്മദ് ദിൽഷാദ് പറഞ്ഞു. ഇതിലൂടെ സാമ്പത്തിക നേട്ടത്തിനൊപ്പം സാമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്നുണ്ടെന്നും ഷാർജയിൽ ആപ്പ്ളികേഷൻ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ മുഹമ്മദ് ദിൽഷാദ് പറഞ്ഞു.

സിനിമാ താരങ്ങളായ രമേഷ് പിഷാരടി, അനാർക്കലി മരിക്കാർ, നേഹ നാസ്നിൻ എന്നിവർ ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ആർ ജെ മിഥുനും രഞ്ജിനി ഹരിദാസും അവതാരകരായ പരിപാടിയിൽ ഗായികമാരായ സിതാര കൃഷ്ണകുമാറും ശിവാംഗി കൃഷ്ണകുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളും റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും ചേർന്നവതരിപ്പിച്ച ഡാൻസും ചടങ്ങിന് മിഴിവേകി. മോംസ് ആൻഡ് വൈഫ്‌സ് അപ്പ്‌സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി വനിതാ സമൂഹം മോംസ് ആൻഡ് വൈഫ്‌സ് നെഞ്ചിലേറ്റിക്കഴിഞ്ഞെന്നും ഭാര്യയുടെ സുഹൃത്ത് ഈ ആപ്പിന്റെ ബിസിസിനസ് സാധ്യതയെ കുറിച്ച് സംസാരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തു കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് വേണ്ടി കിയോസ്ക് അടക്കം പലവിധ രീതികൾ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയകരമായില്ല പക്ഷെ മോംസ് ആൻഡ് വൈഫ്‌സ് പോലെയുള്ള ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുന്ന കാര്യത്തിൽ സംശയമില്ലെന്ന് കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് എംകെ മുനീർ എം എൽ എ പറഞ്ഞു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പല കാരണങ്ങൾ കൊണ്ട് പുറത്തേക്കെടുക്കാൻ പറ്റാതെ ഇരിക്കുന്ന ലക്ഷോപലക്ഷം സ്ത്രീകൾക്ക് ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയം ആണ് മോംസ് ആൻഡ് വൈഫ്‌സ് എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...