മുടികൾ വച്ചുപിടിപ്പിക്കാവുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ് : മുടികൊഴിച്ചിൽ ഏവരെയും അലട്ടുന്ന പ്രശ്നമായി വരുന്ന സാഹചര്യത്തിൽ മുടികൾ വച്ചുപിടിപ്പിക്കാവുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ക്യൂറ്റീസ് ഇന്റർനാഷണൽ. ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചുകൊണ്ടാണ് കോസ്മെറ്റിക് ശൃംഖലയായ ക്യൂറ്റീസ് ഇന്റർനാഷണൽ രംഗത്തെത്തിയിരിക്കുന്നത്. “ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്” വിപുലീകരിക്കുക എന്നതിലൂടെയാണ് ക്യൂറ്റീസ് ഇന്റർനാഷണൽ ഈ രംഗത്ത് വലിയ ചുവടുവെപ്പുമായി എത്തുന്നത്. ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയുന്ന സമയത്തു തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇമ്പ്ലാൻറ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടേറിയത് ആയിരുന്നു. എന്നാൽ മുടി ഷേവ് ചെയ്യാതെ തന്നെ നീളമുള്ള മുടികൾ പറിച്ചു നടാൻ ഉള്ള സൗകര്യം ആണ് ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാക്കുന്നത്.

ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ FUT യിൽ ശസ്ത്രക്രിയാ പ്രക്രിയ ആയിട്ട് ഉണ്ടായിരുന്ന “ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്”, ഇപ്പോൾ സൗകര്യപ്രദവും സാങ്കേതികവുമായ FUE രീതിയിലേക്ക് ക്യൂട്ടീസ് ഇന്റർനാഷണൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീർഘകാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതികവിദ്യയും ഒത്തിണക്കിയാണ് ഈ നേട്ടം ക്യൂറ്റീസ് കൈവരിച്ചിരിക്കുന്നത്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, PRP, GFC തുടങ്ങി ഹെയറും സ്കിന്നുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ സൗകര്യവും ക്യൂട്ടീസ് ഇന്റർനാഷണലിൽ ലഭ്യമാണെന്ന് ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്യൂട്ടീസ് ഇന്റർനാഷണൽ ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരി, വൈസ് ചെയർമാനും സിഇഒയുമായ ജയൻ കെ എന്നിവർ വ്യക്തമാക്കി. ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ നടത്തിയ സിനി ആർട്ടിസ്റ്റും ഇൻഫ്ലുൻസറുമായ ബാല ശങ്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, ഹെയർ & സ്കിൻ കെയർ, കോസ്മെറ്റോളജി രംഗത്ത് കഴിഞ്ഞ 11 വർഷത്തെ സേവന പാരമ്പര്യമുള്ള, വിശ്വസനീയവും, സുരക്ഷിതവും, സാങ്കേതിക തികവുമാർന്ന സ്ഥാപനമാണ് ക്യൂട്ടീസ് ഇന്റർനാഷണൽ. യുകെ, ഒമാൻ, ദുബായ്, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബാംഗ്ലൂർ, ട്രിവാൻഡ്രം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ക്യൂട്ടീസ് ഇന്റർനാഷണലിന് ബ്രാഞ്ചുകളുണ്ട്. സൗദി അറേബ്യ, ഖത്തർ, അബുദാബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകളും ഷാർജയിൽ ഒരു കോസ്മെറ്റിക് ഹോസ്പിറ്റലും ആരംഭിക്കാൻ ഒരുങ്ങുകയാണ്. സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസായ ക്യൂട്ടീസ് ഇന്റർനാഷണൽ ഒരു ലക്ഷത്തിലധികം ഉപഭോക്‌താക്കൾക്കാണ് ഇതുവരെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...