ഈദ് അവധി നാളുകളിൽ ദുബായിലെക്ക് സന്ദർശകപ്രവാഹം, 6.29 ലക്ഷം യാത്രക്കാർ

ദുബായ്: ഈദുൽ അദ്ഹ അവധിക്കാലത്ത് ദുബായിലേക്ക് സന്ദർശകപ്രവാഹം. 2025 ജൂൺ 5 മുതൽ ജൂൺ 8 വരെ ദുബായിലുള്ള അതിർത്തികളിലുടെ കടന്നുപോയത് 629,559 യാത്രക്കാരാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വെളിപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും യാത്രക്കാരും കടന്ന് പോയത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. 581,527 യാത്രക്കാർ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചപ്പോൾ, ഹത്ത അതിർത്തി വഴി 46,863 യാത്രക്കാരും, കടൽ മാർഗ്ഗം 1,169 പേരുമാണെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ഏയർപോർട്ട്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ഷാൻഖീതി ഈ കണക്കുകൾ ദുബായിയുടെ വളർച്ചയെയും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനത്തെയും സൂചിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇത് ദുബായിലെ അതിർത്തികളിലെ മികച്ച ഏകോപനവും സ്മാർട്ട് സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗവും കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട്ട് ഗേറ്റുകളിലൂടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളിലൂടെയും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിന് തങ്ങൾ മുൻഗണന നൽകിയിട്ടുണ്ടെന്നും, ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യാത്രാനുഭവങ്ങൾ, ജീവിതനിലവാരം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യോമയാന, അതിർത്തി മേഖലകളിലെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും, ഉയർന്ന കാര്യക്ഷമതയോടെയും വഴക്കമുള്ള പ്രവർത്തന അന്തരീക്ഷത്തിലും അസാധാരണമായ യാത്രാ സീസണുകൾ കൈകാര്യം ചെയ്യാനുള്ള ജി ഡി ആർ എഫ് എ ദുബായുടെ കഴിവിനെ ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നു. മനുഷ്യപരമായ ഘടകത്തിന് മുൻഗണന നൽകി വേഗതയേറിയതും, സ്മാർട്ടായതും, സുരക്ഷിതവുമായ യാത്രാനുഭവം നൽകുന്നതിലൂടെ, ആഗോള ജീവിതനിലവാരത്തിലും അന്താരാഷ്ട്ര ഗതാഗത സൂചികകളിലും ദുബായുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ദുബായുടെ സമീപനത്തിന്റെ മാതൃകയാണ് ഈ സ്ഥാപനപരമായ സജ്ജീകരണമെന്ന് ജി ഡി ആർ എഫ് എ വിശദീകരിച്ചു

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍...

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ; ദുല്‍ഖര്‍ സല്‍മാന്‍ പത്തനംതിട്ടയിൽ എത്താൻ ഉപഭോക്തൃ കോടതി

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡറായ നടൻ ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദേശം. ഡിസംബർ 3ന് ഹാജരാകാനാണ് ഉത്തരവ്....

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...