രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു, 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണം, 764 പുതിയ കേസുകൾ

ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി കേരളം

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500 ഇല്‍ അധികം കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 764 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു, കേരളത്തിൽ രണ്ട്, പഞ്ചാബിലും കർണാടകയിലും ഒന്ന് വീതവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു.

ഇന്ന് രാജ്യത്താകെ 794 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 1806 ആക്ടിവ് കേസുകള്‍ ഉണ്ട്. ഇന്നലത്തെക്കാളും 127 കേസുകളുടെ വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായത്. ഒരു ദിവസം 192 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തു, തൊട്ടുപിന്നാലെ ഗുജറാത്ത് (107), പശ്ചിമ ബംഗാൾ (58), ഡൽഹി (30) എന്നിവ രാജ്യവ്യാപകമായി 498 പുതിയ അണുബാധകളുടെ വർദ്ധനവിന് കാരണമായി. വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ആശുപത്രി തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി കേന്ദ്രം മോക്ക് ഡ്രില്ലുകൾ നടത്തി.

24 മണിക്കൂറുടെ രാജ്യത്തുണ്ടായ നാല് കോവിഡ് മരണങ്ങളില്‍ ഒരു മരണം കേരളത്തിലാണ്. 59 വയസ്സുകാരനാണ് മരിച്ചത്. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ആക്റ്റീവ് കേസുകള്‍ ഉള്ളത് പശിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും ആണ്. ഈ നാല് സംസ്ഥാനങ്ങളിലും 500 നു മുകളിലാണ് ആക്റ്റീവ് കേസുകള്‍. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 59 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ജൂൺ 5 ന് രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഒരു മോക്ക് ഡ്രിൽ നടത്തി. സാധ്യമായ കോവിഡ് -19 കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിന് ഓക്സിജൻ, വെന്റിലേറ്ററുകൾ, ഐസൊലേഷൻ കിടക്കകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി.

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...

ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ്...

താത്‌കാലികമായി അടച്ച ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും

അമേരിക്ക ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മൂലം അടച്ചിട്ടിരുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം ഇന്ന് മുതൽ വീണ്ടും തുടരും. ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങൾക്കും നിങ്ങളെ മിസ്...