തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോഗം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ന് ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം.