സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട്

02/06/2025 : കണ്ണൂർ, കാസർഗോഡ്, 03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
02/06/2025: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ & മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ & തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03/06/2025 മുതൽ 05/06/2025 വരെ : തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

ആപ്പിളിന്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക്...

ബലൂചിസ്ഥാനിൽ ചാവേറുകളായി പൊട്ടിത്തെറിച്ചത് യുവതികൾ

പാകിസ്താനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താൻ ലിബറേഷൻ ആർമി. രണ്ട് ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ആക്രമണം നടത്തിയ രണ്ടുപേരും സ്ത്രീകളാണ്. ഇതിൽ ഒരാൾ 24കാരിയായ ആസിഫ...

ടി20 ലോകകപ്പ്: ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐസിസി

2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ നീക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോള കായിക തത്വങ്ങൾക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന്...

സി ജെ റോയിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം...

സിജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നോ? കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ഡയറിക്കുറിപ്പ്

ബംഗളുരുവിൽ സ്വയം വെടിയുതിർത്തു മരിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ. ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പിൽ...

സ്വർണ്ണവില താഴേക്ക് തന്നെ, ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു

കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രണ്ടുതവണയാണ് സ്വർണ്ണവില കുറഞ്ഞത്. ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു.ഒരു പവന് ഒന്നേകാൽ ലക്ഷവും കടന്ന് പോയ സാഹചര്യത്തിൽ നിന്നും വമ്പൻ തിരിച്ചുവരവാണ് സ്വർണ്ണവിലയുടെ കാര്യത്തിൽ...

ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ്...