പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം

ലോകമെമ്പാടുമുള്ള യുഎസ് കോൺസുലേറ്റുകളോട് പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട രേഖകളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. F, M, J വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാർക്ക് റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നി‍‌‍‌‌ർദേശമുള്ളത്. അമേരിക്കയിൽ പഠിക്കാൻ അപേക്ഷിക്കുന്ന എല്ലാ വിദേശ വിദ്യാർത്ഥികൾക്കും സോഷ്യൽ മീഡിയ പരിശോധന നിർബന്ധമാക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം. ഈ നീക്കം വിദ്യാർത്ഥി വിസ നടപടികളെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും അന്താരാഷ്ട്ര പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന യുഎസ് സർവകലാശാലകളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.

നേരത്തെ, ട്രംപ് ഭരണകൂടം സോഷ്യൽ മീഡിയ സ്ക്രീനിംഗ് നിയമങ്ങൾ കൊണ്ടുവന്നിരുന്നു, പ്രധാനമായും ഗാസയിലെ ഇസ്രായേലിന്റെ നടപടികളോടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളെ ലക്ഷ്യം വച്ചായിരുന്നു ഇത്. പുതിയ ഉത്തരവിൽ പുതിയ പരിശോധന എന്തായിരിക്കുമെന്ന് വിശദമായി പറഞ്ഞിട്ടില്ല, എന്നാൽ ഭീകരവാദത്തിനെതിരെയും ജൂതവിരുദ്ധതയെ ചെറുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളെ അത് പരാമർശിച്ചു, വരാനിരിക്കുന്ന വിശാലമായ പരിശോധനയുടെ സൂചന നൽകി.

ഇതിനിടെ, കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

2023-24 അധ്യയന വർഷത്തിൽ യുഎസ് കോളേജുകളിലും സർവകലാശാലകളിലും ചേർന്നത് 1.1 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ ഡാറ്റ വ്യക്തമാക്കുന്നു. നാഷണൽ അസോസിയേഷൻ ഓഫ് ഫോറിൻ സ്റ്റുഡന്റ് അഡ്വൈസറിന്റെ റിപ്പോർട്ട് അനുസരിച്ച്, വിദേശ വിദ്യാർത്ഥികൾ പ്രതിവർഷം 43.8 ബില്യൺ യുഎസ് ഡോളർ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് പമ്പ് ചെയ്യുകയും രാജ്യത്ത് 3,78,000-ത്തിലധികം ജോലികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...