പുലിപ്പല്ല്‌ കൈവശം വച്ച കേസ്: റാപ്പർ വേടനെ വനംവകുപ്പ്‌ അറസ്റ്റ്‌ ചെയ്തു

കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പുലിപ്പല്ല്‌ കൈവശം വച്ച കേസിൽ റാപ്പർ വേടനെ വനംവകുപ്പ്‌ അറസ്റ്റ്‌ ചെയ്തു. മൃഗവേട്ട അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്‌ അറസ്റ്റ്‌ എന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

‘വേടൻ’ എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകൻ തൃശൂർ മുളങ്കുന്നത്തുകാവ് വടക്കേപുരയിൽ വി എം ഹിരൺദാസിനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു. തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ്‌ പിടിച്ചെടുത്തത്‌. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ്‌ വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്‌. ഇതേത്തുടർന്ന് വനംവകുപ്പും ഗായകന അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവ് കുറവായിരുന്നതിനാൽ വേടനും കൂടയുള്ള ഒൻപത്‌ പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഇതിന്‌ പിന്നാലെയാണ്‌ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്‌. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചതാണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഗായകനെ ഹാജരാക്കും. പുലിപ്പല്ല്‌ നൽകിയ രഞ്ജിത്‌ കുമ്പിടിയെ അറിയില്ല എന്ന്‌ വേടൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

തന്റെ മാലയിൽ ലോക്കറ്റായി ഉപയോ​ഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി പറഞ്ഞു. ഒരു രാസലഹരിയും ഉപയോ​ഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

‘അലർട്ട് മുഴങ്ങിയാലുടൻ ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്’; യുഎഇയിലെ ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും...

രാജ്യത്തെ ആദ്യ സമ്പൂർണ ‘റിങ് മെട്രോ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ 'റിങ് മെട്രോ' ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് -...

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...