പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

മലയാളത്തിന്‍റെ ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്‍റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്.

1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്‍റെ ജനനം. ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1954-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായി. ജാലകങ്ങള്‍ എന്ന പേരില്‍ എം.ജി.എസിന്‍റെ ആത്മകഥ 2018-ല്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു. കോഴിക്കോടിന്‍റെ കഥ, കളരിപ്പയറ്റ് നിഘണ്ടു, കവിത കമ്മ്യൂണിസം വര്‍ഗീയത – എംജിഎസിന്‍റെ ചിന്തകള്‍, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ചരിത്രം വ്യവഹാരം-കേരളവും ഭാരതവും എന്നിവയാണ് പ്രധാന കൃതികള്‍.

ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. നിലപാടുകള്‍ തുറന്നു പറയുന്ന എംജിഎസ് കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ അതുല്യ പ്രതിഭയാണ്. ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്.
ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന ചുരുക്കം ചില തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളാണ് എം. ജി.എസ്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ചരിത്രത്തിലെ കേരള ചരിത്രത്തിലെ പണ്ഡിതനാണ് അദ്ദേഹം. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു.

പുൽവാമയിൽ ഭീകരരുടെ രണ്ടു വീടുകൾ കൂടി തകർത്ത് സുരക്ഷാ സേന

ജമ്മു കശ്മീർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഭീകരതയ്ക്കെതിരെ കടുത്ത പ്രവർത്തനം തുടരുകയാണ് സുരക്ഷാ സേന. ഇതിന്റെ ഭാഗമായി പുൽവാമയിൽ സജീവമായിരുന്ന ഭീകരരുടെ രണ്ടുവീടുകൾ കൂടി സുരക്ഷാ സേന തകർത്തു. താഴ്‌വാരക്കുള്ളിൽ സജീവമായിരുന്ന തീവ്രവാദികളുടെ...

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന സ്‌ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന സ്‌ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടനം നടന്നത് ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐഇഡി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്‍റെ...

നിഷ്പക്ഷ അന്വേഷണം: പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് തയ്യാറാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ...

പാകിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടിത്തം, സർവീസുകൾ റദ്ദാക്കി

പാകിസ്ഥാനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ ലാഹോർ എയർ‌പോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. പാകിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ടുകളിൽ ഒന്നാണ് ലാഹോറിലേത്. പാകിസ്ഥാനിലെ ലാഹോർ അന്താരാഷ്ട്ര...

ലോകബാങ്ക് നൽകിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പരിശോധനക്കായി ലോകബാങ്ക് സംഘം എത്തും

ലോക ബാങ്ക് സഹായമായി നൽകിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാർഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. ലോകബാങ്ക്...

കേരളത്തിലുള്ള 104 പാകിസ്ഥാൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം

തിരുവനന്തപുരം: കേരളത്തിലുള്ള 104 പാകിസ്ഥാൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണമെന്ന് നിർദ്ദേശം. എന്നാൽ കേരളീയരെ വിവാഹം കഴിച്ച് വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ദീർഘകാല വിസയുള്ള പാകിസ്ഥാൻ പൗരൻമാർക്ക് കേരളം വിട്ടുപോവേണ്ട ആവശ്യമില്ല....

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ

കശ്മീർ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രിതമാണെന്ന് സൈന്യം...

മാറ്റമില്ലാതെ സ്വർണ്ണവില; ഇന്ന് പവന് 72,040 രൂപ, ഗ്രാമിന് 9,005 രൂപ

കേരളത്തിലെ സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഇന്ന് പവന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,318.47 ഡോളറിലാണ് വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വെള്ളി...