‘വിൻസ്മേര ഗ്രൂപ്പ് ‘ ആഗോള സ്വർണ്ണാഭരണ റീട്ടെയിൽ വിപണിയിലേക്ക്

ദുബായ്: സ്വർണ്ണാഭരണ നിർമ്മാണം, ഡിസൈനിംഗ്, കയറ്റുമതി, എന്നീ മേഖലകളിൽ പ്രമുഖരായ വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും ആരംഭിക്കാനാണ് പദ്ധതി. റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാനും പദ്ധതിയുണ്ട്. കണ്ണൂർ സ്വദേശികളും ഷാർജയിലെ പ്രവാസികളുമായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവരാണ് ‘വിൻസ്‌മേര’ എന്ന ബ്രാൻഡിലൂടെ റീട്ടെയിൽ വ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്നത്.

ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ ഷോറൂമുകൾ തുറക്കും. ഇന്ത്യയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ആരംഭിക്കുക. ആഭരണ വ്യവസായങ്ങളുടെ ഹബ്ബായ യുഎഇ എമിറേറ്റ്സിലെ പ്രവർത്തനങ്ങളിലൂടെ ആഗോള റീട്ടെയിൽ വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനാണ് വിൻസ്‌മേര ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി, ഷാർജയിൽ നിലവിലുള്ള ഫാക്ടറി അത്യാധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കും. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറിയാണ് ഷാർജയിലുള്ളത്. ഫാക്ടറികൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് വിൻസ്‌മേരയുടേത്. കമ്പനിയുടെ ഇത്തരം പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്ക് ആഗോള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പാരമ്പര്യ ശൈലിയോടൊപ്പം ആധുനിക രീതിയിലുള്ള ഡിസൈനുകളും ഒരുക്കി നൽകി ആഗോള റീട്ടെയിൽ ആഭരണ രംഗത്ത് പുതുയുഗം സൃഷ്ടിക്കുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിൻസ്‌മേര ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ദിനേശ് കാമ്പ്രത്ത് പറഞ്ഞു. ലോകമെമ്പാടും വ്യാപാര ശൃംഖല പടുത്തുയർത്താൻ വിൻസ്‌മേര ഗ്രൂപ്പിന്റെ യുഎഇയിലെ പ്രവർത്തനം ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ വിൻസ്‌മേര ഗ്രൂപ്പിനു കീഴിൽ 1000 ലധികം ജീവനക്കാരാണുള്ളത്. ഇതിൽ പകുതിയിലധികവും വനിതകളാണ്. ആഭരണങ്ങളുടെ ഡിസൈനിംഗ് മുതൽ പാക്കേജിങ് വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും സ്ത്രീകളാണ്. റീട്ടെയിൽ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ വിൻസ്‌മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 10000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. തുടർന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടൻ മോഹൻലാലാണ് വിൻസ്‌മേരയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...