മക്ക അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

സൗദി അറേബ്യ: വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ ലുലു ഗ്രൂപ്പ്, മക്ക അൽ റുസൈഫയിലും പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം എ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുള്ള ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുൾറഹ്മാൻ എന്നിവർ ചേർന്ന് അൽ റുസൈഫ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. മക്കയിൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സൗദി അറേബ്യയുടെ വിഷൻ 20230ന് കരുത്തേകുന്ന കൂടുതൽ പദ്ധതികളും കൂടുതൽ അവസരങ്ങളും യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ വ്യക്തമാക്കി. സൗദി അറേബ്യയിലടക്കം ജിസിസിയിൽ മൂന്ന് വർഷത്തിനകം പുതിയ 91 സ്റ്റോറുകൾ കൂടി യാഥാർത്ഥ്യമാക്കുമെന്നും അദേഹം കൂട്ടിചേർത്തു.

രണ്ട് ലക്ഷത്തോളം സ്ക്വയർ ഫീറ്റിലുള്ള അൽ റുസൈഫ ലുലു നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റും, വിലപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും ഉപഭോക്താകൾക്കായി സജ്ജമാണ്. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് പുറമേ കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉറപ്പാക്കിയിരിക്കുന്ന ലോട്ട് സ്റ്റോറും ഉടൻ തുറക്കും. 72 സ്ക്വയർ ഫീറ്റിലുള്ള ഡൈനിങ്ങ് ഏരിയയും, ആറ് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും അടക്കം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 8 മുതൽ പുലർച്ചെ 1 മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ പുലർച്ചെ 2 വരെയും അൽ റുസൈഫ ലുലു തുറന്നുപ്രവർത്തിക്കും. ലുലു സൗദി ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടർ റഫീക്ക് മുഹമ്മദ് അലി, ലുലു സൗദി വെസ്റ്റേൺ റീജിയൺ ഡയറക്ടർ നൗഷാദ് എം.എ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...