ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ദന്ദേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായി സൈന്യം അറിയിച്ചു.

പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്ദേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. പ്രദേശത്തുനിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര നിർദേശത്തെത്തുട‌ർന്ന് ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് വേട്ട വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ബിജാപൂരിലും കങ്കേറിലും ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഡസനിലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കഴിഞ്ഞവർഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് ഛത്തീസ്‌ഗഡിൽ വധിച്ചത്. 2023ൽ 22 പേരെയും 2022ൽ 30 പേരെയുമാണ് സുരക്ഷാസേന വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കൊല്ലം രാജ്യത്തുടനീളം നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 113 പേരെയാണ് വധിച്ചത്. 104 പേർ അറസ്റ്റിലാവുകയും 164 പേർ കീഴടങ്ങുകയും ചെയ്തു. ഛത്തീസ്‌ഗഡിലെ ബാസ്റ്റർ, ദന്ദേവാഡ, ബിജാപൂർ, കങ്കേർ, നാരായൺപൂർ, കൊണ്ടാഗോൺ, സുഖ്‌മ മേഖലകളിലാണ് കൂടുതലായും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായ റെഡ് കോറിഡോറിന്റെ ഭാഗമായി ആയിരത്തിലധികം സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പി സി ജോർജ്

ബി ജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ...

ബീഹാർ രാഷ്ട്രീയത്തിൽ പുതിയ യുഗം; നിതീഷ് കുമാർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് ശേഷം അദ്ദേഹം...

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത തുടരുന്നു

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ്...

കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും’: ഷോൺ ജോർജ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് ശക്തമായി പ്രതികരിച്ചു. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്....

യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വോട്ടെടുപ്പ്...

വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണം: യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ...