യുഎഇയിൽ സർക്കാർ-സ്വകാര്യ മേഖലാ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2025 ലെ ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെ, ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അവധി 2025 ഏപ്രില്‍ 2 ബുധനാഴ്ച വരെ നീട്ടുമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി പ്രഖ്യാപിച്ചു.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ മേഖലാ ജീവനക്കാര്‍ക്കും ശവ്വാല്‍ ഒന്ന് മുതല്‍ മൂന്നു വരെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ശവ്വാല്‍ 4 ന് പുനരാരംഭിക്കും.

വിശുദ്ധ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാക്കിയാല്‍, റമദാന്‍ 30 (മാര്‍ച്ച് 30 ഞായറാഴ്ച) ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളോടൊപ്പം ഔദ്യോഗിക അവധിയായിരിക്കും. മാര്‍ച്ച് 29 ന് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചാല്‍, മാര്‍ച്ച് 30 ഞായറാഴ്ച ഈദ് അല്‍ ഫിത്തര്‍ ആയിരിക്കും. ഇതുപ്രകാരം രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്നു വരെ മൂന്ന് ദിവസം ഈദുല്‍ ഫിത്തര്‍ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള മിക്ക ജീവനക്കാര്‍ക്കും ശനിയാഴ്ച വാരാന്ത്യമായതിനാല്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഒന്നു വരെ നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

അതേസമയം, മാര്‍ച്ച് 29 ന് മാസപ്പിറവി കാണാതിരിക്കുകയും റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയും ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസം മാര്‍ച്ച് 31 തിങ്കളാഴ്ചയായിരിക്കും. ഇതോടെ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെയുള്ള മൂന്ന് ദിവസങ്ങള്‍ ഈദ് അവധിയായി മാറും.

നേതൃത്വത്തിന്റെ അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

സിപിഎം നേതൃത്വത്തിന്റെ അവഗണനയിലും നിലപാടിലും പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറച്ചു നാളുകളായി സിപിഎം നേതൃത്വത്തിനോട് അധികം അടുപ്പമില്ലാതിരുന്ന ജി സുധാകരൻ എംവി ഗോവിന്ദന്റെ...

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. 88 അം​ഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. മാധ്യമ റിപ്പോർട്ടുകൾ...

റാഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് ട്രാഫിക് പിഴ

അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ട്രാഫിക് പിഴ ശിക്ഷ. 1000 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. റാഞ്ചിയിലെ സിറ്റി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം ധോണിയുടെ...

ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കിരീടാവകാശിയുടെ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന് ജാമ്യം

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90...

രമേഷ് പിഷാരടി പാലക്കാട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും എന്ന് സൂചനകൾ പുറത്തുവരുന്നു. നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടം ഉണ്ടാക്കിയ രാഷ്ട്രീയ നാണക്കേടിൽ...

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണ തീപിടുത്തം വിജയകരമായി അണച്ച് അധികൃതർ

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അധികൃതർ വിജയകരമായി അണച്ചു. അടിയന്തര രക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച...

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം; 186 ബാലിസ്റ്റിക് മിസൈലുകളും 755 ഡ്രോണുകളും തകർത്തതായി യുഎഇ

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരുമ്പോൾ ഇറാനിയൻ ആക്രമണങ്ങൾ അയൽ രാജ്യമായ യുഎഇയിലും തുടരുകയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം രാജ്യത്തേക്ക് വിക്ഷേപിച്ച 186 ബാലിസ്റ്റിക് മിസൈലുകളെ നേരിട്ടുവെന്നും ഇതിൽ 172 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും...