തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും ചികിത്സയും, ധാരണാ പത്രത്തിൽ ഒപ്പുവച്ച് അക്കാഫ് അസോസിയേഷനും നൂർ ദുബായ് ഫൗണ്ടേഷനും

യു എ ഇ യിലെ പ്രമുഖ സന്നദ്ധ സംഘടനയായ നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും ചികിത്സയും നടത്താനുള്ള ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇത് പ്രകാരം ഈ വർഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. തൊഴിലാളികൾക്കായി നേത്ര പരിശോധനാ ക്യാമ്പുകളും ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയകളും നടത്താനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനായി ഇരുകൂട്ടരും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാ പത്രത്തിൽ അക്കാഫ് അസോസിയേഷൻ പ്രതിനിധികളും നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും ചേർന്നാണ് ഒപ്പുവച്ചത്.

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധന ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ലേബർ ക്യാമ്പുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധനയും നടത്തുന്നത്. ഇതുവരെയായി എഴുപത്തയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഇഫ്താർ ബോക്സ്- 6 ന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തത്. വിവിധ കോളജ് അലുംനി മെമ്പർമാരായ മുന്നൂറോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്.

ഈ അഭിമാനകരമായ പദ്ധതിയുടെ ഭാഗമാകുന്നതിന് മാത്രമല്ല, നമ്മുടെ സമൂഹം ഒന്നായി ചേർന്ന് പരസ്പരം സഹായിക്കാനാകുന്നതിന്റെ മഹത്ത്വം കാണാൻ കഴിഞ്ഞതിലും അതിയായ സന്തോഷമാണ് എന്ന് വോളണ്ടിയർ ഷംസ അൽ മുഹൈരി പറഞ്ഞു. നേരിട്ട് ഇവരുടെ ഇടയിൽ ചെറുതും വലിയതുമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് റമദാനിന്റെ ഐക്യഭാവം ഓർമ്മിപ്പിക്കുന്നു. നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും തമ്മിൽ ഒപ്പുവച്ച പുതിയ ധാരണാപത്ര അടിസ്ഥാനത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.

സമൂഹക്ഷേമം ലക്ഷ്യമാക്കി നൂർ ദുബായ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കാനായതിൽ അക്കാഫ് അസോസിയേഷൻ ഏറെ അഭിമാനിക്കുന്നതായി അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് അഭിപ്രായപ്പെട്ടു. സൗജന്യ നേത്രപരിശോധന, വായനക്കണ്ണാടികൾ, അത്യാവശ്യ ശസ്ത്രക്രിയകൾ എന്നിവയിലൂടെ യു എ ഇയിൽ മാത്രമല്ല, വിദേശത്തും സമൂഹത്തിലെ അനാഥരായവർക്കും ദാരിദ്ര്യരേഖയ്ക്കുകീഴിലുള്ളവർക്കും സഹായം എത്തിക്കാനാകുമെന്നതിൽ അഭിമാനമുണ്ടെന്നും നൂർ ദുബായ് ഫൗണ്ടേഷന്റെ അതുല്യമായ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും എന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് സോൺ, അൽ ജാബർ ഓപ്റ്റിക്കൽ, അലോക്ക ഐ ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളും നേത്രപരിശോധനയും ഭക്ഷണ വിതരണവും സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

സമൂഹത്തിലെ ദീർഘകാല ആരോഗ്യ നേട്ടങ്ങൾ ഉറപ്പാക്കുക എന്നതാണു് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം,” എന്ന് നൂർ ദുബായ് ഫൗണ്ടേഷന്റെ ബോർഡ് മെമ്പറും സിഇഒയുമായ ഡോ. മനാൽ തര്യം പറഞ്ഞു. “കാഴ്ച പരിശോധന, രോഗനിർണയത്തിന് ആവശ്യമായ ആശുപത്രി റഫറലുകൾ, ചികിത്സയ്ക്കുള്ള മരുന്ന്, വായനയ്ക്കായുള്ള കണ്ണടകൾ, ശസ്ത്രക്രിയകൾ എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ഡോ. മനാൽ തര്യം കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ നൂർ ദുബായ് ഫൗണ്ടേഷൻ നാഷണൽ ഏർലി ഡിറ്റക്ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി, നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്ദുള്ള, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീക്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ, ഇഫ്താർ ബോക്സ് -6 ജനറൽ കൺവീനർ ജോഷി കെ.വി, സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ പങ്കെടുത്തു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...