ദൗത്യസംഘത്തിന് നേരെ കുതിച്ചു ചാടി, മയക്കുവെടിയേറ്റ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാ‌ടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം തേക്കടിയിലെത്തിച്ചു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ പറഞ്ഞു. തുടർന്ന് സംഘം സ്വയ രക്ഷാർഥം വെടിവയ്ക്കുകയായിരുന്നുവെന്ന് കോട്ടയം ഡി.എഫ്. ഒ വെടിയേറ്റ കടുവ പിന്നീട് ചത്തു. ദൗത്യസംഘത്തിലെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.

ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവ ഇന്നലെ രാത്രിയോടെ അരണക്കല്‍ എസ്റ്റേറ്റില്‍ എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരക്ക് അരണക്കല്‍ എസ്റ്റേറ്റിലെ നാരായണന്‍റെ പശുവിനെയും ബാലമുരുകന്റെ വളര്‍ത്തുനായയെയും ആക്രമിച്ച് കൊന്നു. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തിയാണ് കടുവയെ സ്പോട്ട് ചെയ്തത്. ഡ്രോൺ നിരീക്ഷണവും നടത്തിയിരുന്നു.

കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തെ ഏർപ്പെടുത്തിയിരുന്നു. കടുവയെ ഡ്രോൺ നിരീക്ഷണത്തിൽ നിലവിൽ സ്പോട്ട് ചെയ്തിട്ടുണ്ട്.തോട്ടം തൊഴിലാളികളോടു ജോലിക്കു പോകരുതെന്നു നിർദേശിച്ചിരുന്നു. കടുവയെ വെടിവച്ച ശേഷം കയറ്റാനുള്ള കൂടും പ്രദേശത്ത് നേരത്തെ തന്നെ എത്തിച്ചിരുന്നു.

ഫെബ്രുവരി 23-ന് വള്ളക്കടവ് പൊന്‍നഗറിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് മാര്‍ച്ച് രണ്ടിന് പോബ്‌സ് ഗ്രൂപ്പിന്റെ ഗ്രാമ്പി എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു. പിന്നീട് ഗ്രാമ്പി ഗവ. എല്‍.പി.സ്‌കൂളിന് സമീപം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ഡ്രോണ്‍ നിരീക്ഷണം നടത്തി ഇവിടെ കൂട് സ്ഥാപിച്ചു. രണ്ടു ദിവസം തിരച്ചിൽ നടത്തി കടുവയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച്ച വീണ്ടും വനപാലകർ ഇവിടെ എത്തിയെങ്കിലും കടുവ പ്രദേശം വിട്ടുപോയി.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...