പാകിസ്ഥാൻ ട്രെയിൻ റാഞ്ചൽ: 104 പേരെ മോചിപ്പിച്ചു, 200 ലധികം ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്. ബന്ദികളെ രക്ഷിക്കാൻ സുരക്ഷാ സേന നിലവിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ചൊവ്വാഴ്ച ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു .

ചൊവ്വാഴ്ച രാത്രി വരെ, 26 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 104 ബന്ദികളെ മോചിപ്പിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ നടപടിക്കിടെ 16 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോ പാകിസ്ഥാൻ അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ബി‌എൽ‌എ, നിലവിൽ 214 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും കുറഞ്ഞത് 30 സുരക്ഷാ ഉദ്യോഗസ്ഥരെയെങ്കിലും കൊന്നിട്ടുണ്ടെന്നും പ്രഖ്യാപിച്ചു, പാകിസ്ഥാൻ അധികൃതർ ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

ചൊവ്വാഴ്ച, ഗുഡലാർ, പിരു കുൻറി എന്നീ പർവതപ്രദേശങ്ങൾക്ക് സമീപമുള്ള ഒരു തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ ഒമ്പത് ബോഗികളിലായി 425 യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ വരെ “ട്രെയിൻ ഇപ്പോഴും സ്ഥലത്തുണ്ടെന്നും ആയുധധാരികൾ യാത്രക്കാരെ പിടിച്ചുവെച്ചിരിക്കുകയാണെന്നും” മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ റാണ ദിലാവർ പറഞ്ഞു. സുരക്ഷാ പ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും അധിക സേനയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലൂച്ച് ലിബറേഷൻ ആർമി, രാഷ്ട്രീയ തടവുകാരെയും, ആക്ടിവിസ്റ്റുകളെയും, സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന കാണാതായവരെയും 48 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ അവരുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ബന്ദികളെ വധിക്കുമെന്നും ട്രെയിൻ “പൂർണ്ണമായും നശിപ്പിക്കുമെന്നും” അവർ ഭീഷണിപ്പെടുത്തി.

ജാഫർ എക്സ്പ്രസിലുണ്ടായിരുന്ന 425 യാത്രക്കാരിൽ 80 പേർ സൈനികരാണെന്ന് സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. രക്ഷപ്പെടുത്തിയ 104 യാത്രക്കാരിൽ 17 പേരെ പരിക്കേറ്റതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മറ്റൊരു വൃത്തം കൂട്ടിച്ചേർത്തു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...