പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.

ഇന്നലെ (മാര്‍ച്ച് 7) രാവിലെ ഒൻപതരയോടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്. താമരശ്ശേരിയിൽ വച്ച് എംഡിഎംഎ കൈവശംവച്ചതിന് ഷാനിദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ അടങ്ങിയ പൊതികൾ വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്‌തപ്പോൾ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്‌തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ രണ്ട് കവറുകളാണ് കണ്ടെത്തിയത്.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, നേരത്തെ ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്‌ട് പ്രകാരം കേസ് എടുത്തിട്ടുണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ, നിരോധിച്ചതിൽ ഷോയിബ് അക്തറിന്റെ ചാനലും

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു....

ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുന്നു. രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യം ചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു...

നൂതന മിസൈലുകൾ പാക്കിസ്ഥാന് കൈമാറി പിന്തുണ ശക്തമാക്കി ചൈന

ന്യൂഡൽഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ചൈന ആയുധങ്ങളും നൽകിയാതായി റിപോർട്ടുകൾ. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ആണ് ചൈന വിതരണം...

ഇന്ത്യാ വിരുദ്ധമായ വാർത്ത; ബിബിസിയുടെ ഇന്ത്യയിലെ മേധാവിക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയിലിരുന്ന് ഇന്ത്യാവിരുദ്ധമായ വാർത്ത നൽകിയതിന് ബിബിസിയുടെ ഇന്ത്യയിലെ മേധാവി ജാക്കി മാർട്ടിന് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. പഹൽ​ഗാമിൽ നടന്നത് ഭീകരാക്രമണമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും, ലോകനേതാക്കന്മാരെല്ലാം സംഭവത്തെ അപലപിച്ചിട്ടും ആക്രമണത്തെ “militant attack”...

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാല് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ വില 72000 രൂപയ്ക്ക് താഴേക്കെത്തി. 71520...

സ്ഥിതിഗതികളിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും

ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന്, ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിശദീകരിച്ചു....

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് ബോംബ് ഭീഷണി. കമ്മീഷണർക്കാണ് സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ബോംബ് സ്‌ക്വാഡ് സെക്രട്ടറിയേറ്റിൽ എത്തി പരിശോധന തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും...

റാപ്പർ വേടൻ കഞ്ചാവുമായി അറസ്റ്റിൽ; ഉപയോഗം സമ്മതിച്ചതായി പൊലീസ്, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു

പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് വേടൻ അറസ്റ്റിലായിരിക്കുന്നത്. ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വേടന്‍റെ...