കൊലപാതക കേസിൽ ഗുസ്തിതാരം സുശീൽ കുമാറിന് ജാമ്യം

കൊലപാതക കേസിൽ ഒളിമ്പിക് ഗുസ്തി താരം സുശീൽ കുമാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. 50,000 രൂപയുടെ ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകിയ ശേഷമാണ് കോടതി വിധി. ജസ്റ്റിസ് സഞ്ജീവ് നരുല അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 മെയ് മാസത്തിൽ ജൂനിയർ ഗുസ്തിക്കാരനായ 23 കാരനായ സാഗർ ധങ്കറിൻ്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായിരുന്നു സുശീൽ കുമാർ. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സുഷീൽ കുമാറിനെതിരെ കൊലപാതകം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

ഡൽഹി പോലീസ് 170 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ധങ്കർ വധക്കേസിൽ മുഖ്യപ്രതിയായി സുശീൽ കുമാറിനെ ഉൾപ്പെടുത്തിയത്. വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ 2021 മെയ് 4 ന് രാത്രി ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് സ്ഥലത്ത് 23 കാരനായ സാഗർ ധങ്കറിനെയും സുഹൃത്ത് സോനുവിനെയും മറ്റ് മൂന്ന് പേരെയും കുമാറും കൂട്ടാളികളും മർദ്ദിച്ചു. മർദ്ദനത്തിൽ സാഗർ ധങ്കർ മരണത്തിന് കീഴടങ്ങി.

കുമാറിൻ്റെ ഫ്ലാറ്റ് ഒഴിയുന്നതിൽ സാഗറും സുഹൃത്തും ആദ്യം വിമുഖത കാട്ടിയതും, കുമാർ സാഗറിനെയും സുഹൃത്തിനെയും പേടിച്ചാണ് ഒന്നും പറയാത്തതെന്നുള്ള സംസാരവും സ്റ്റേഡിയത്തിൽ ഉണ്ടായി. ഇത് ഇരുവരും തമ്മിലുള്ള കലഹത്തിന് കാരണമായി. ഇതേതുടർന്ന് രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ 2021 മെയ് മാസത്തിൽ മുണ്ടിക പ്രദേശത്ത് നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

മരിച്ച ഗുസ്തി താരം നേരത്തെ ഡൽഹിയിലെ മോഡൽ ടൗണിലെ സുശീൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇത് സുശീല്കുമാറും ജൂനിയർ ഗുസ്തിക്കാരനും തമ്മിലുള്ള തർക്കത്തിന് കാരണമായി. 2022 നവംബറിൽ ഡൽഹി കോടതി എട്ട് ദിവസത്തേക്ക് സുശീൽ കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...