‘ഡൽഹി മുഖ്യമന്ത്രി’ സസ്പെൻസ് തുടരുന്നു, സത്യപ്രതിജ്ഞ 20ന്

ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന സസ്പെൻസ് തുടരുന്നതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതി പുറത്ത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 20 ന് വൈകുന്നേരം 4.30 ന് നടക്കും. പർവേഷ് വർമ്മ, ആശിഷ് സൂദ്, രേഖ ഗുപ്ത, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ജിതേന്ദ്ര മഹാജൻ എന്നിവരെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഡൽഹിയിലെ രാംലീല മൈതാനിയിൽ വെച്ചാണ് ചടങ്ങ് നടക്കുകയെന്നാണ് റിപ്പോർട്ട്. മൂന്ന് ഘട്ടങ്ങളായാകും ചടങ്ങ് നടക്കുക. വേദിയിൽ ഏകദേശം 100 മുതൽ 150 വരെ കസേരകൾ സ്ഥാപിക്കും. പൊതുജനങ്ങൾക്ക് ഇരിക്കാൻ ഏകദേശം 30,000 കസേരകൾ സ്ഥാപിക്കും.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-നാണ് ചേരുക. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചുമതല. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ. നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമ- ക്രിക്കറ്റ് താരങ്ങള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള വലിയ പരിപാടിക്കാണ് ഒരുങ്ങുന്നത്. അതേസമയം, ഇത്രയൊക്കെ ഒരുക്കം നടക്കുന്നുണ്ടെങ്കിലും ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ, ഇന്ന് പവന് 880 രൂപ വർധിച്ച് 65,840 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില പവന് 65,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയും കുതിക്കുന്നു....

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിലായി. കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട്...

“ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് അറിയാം”; പാകിസ്ഥാന്റെ അവകാശവാദം തള്ളി ഇന്ത്യ

ബലൂചിസ്ഥാനിൽ ട്രെയിൻ‌ റാഞ്ചിയ സംഭവത്തിൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന്...

അക്ഷര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റൻ

ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഇത്തവണ ഡല്‍ഹിയെ നയിക്കുന്നത്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഡല്‍ഹി ലേലത്തിനു വിടാതെ നിലനിര്‍ത്തിയ അക്ഷറിനു...

ഉക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ശ്രമം, പ്രധാനമന്ത്രി മോദിക്കും ട്രംപിനും നന്ദി പറഞ്ഞ് പുടിൻ

യുഎസിന്റെ 30 ദിവസത്തെ ഉക്രെയ്ൻ വെടിനിർത്തൽ നിർദ്ദേശത്തെക്കുറിച്ചുള്ള തന്റെ ആദ്യ അഭിപ്രായത്തിൽ, സംഘർഷം പരിഹരിക്കാനുള്ള ദൗത്യത്തിന് ഡൊണാൾഡ് ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ലോക നേതാക്കൾക്കും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ...

തിരുവനന്തപുരത്ത് യുവ വനിതാ ഡോക്ടർ കഴുത്തറുത്ത് മരിച്ചനിലയിൽ

തിരുവനന്തപുരം: കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിൻ്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. പുലർച്ചെ രണ്ടുമണിക്ക് കഴുത്ത്...

മടങ്ങി വരാനൊരുങ്ങി സുനിത വില്യംസ്, ക്രൂ-10 ദൗത്യം നാളെ പുലര്‍ച്ചെ വിക്ഷേപിക്കും

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസത്തിലധികമായി കഴിയുന്ന സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍ എന്നിവരെ മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം നാസയും സ്പേസ് എക്സും ചേര്‍ന്ന് നാളെ പുലര്‍ച്ചെ വിക്ഷേപിക്കും. സാങ്കേതിക പ്രശ്നം...

സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാ​ഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട്. മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന്...