മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന് ഉണ്ടായ വർധനവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.

പ്രയാഗ്‌രാജിലേക്കായി റെയിൽവേ അധികൃതർ ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി, പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ കയറാൻ നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം 14 ൽ കാത്തിരിക്കുന്നുണ്ടെന്നും, ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് ഓടുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ കയറാൻ അടുത്തുള്ള 13-ാം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ടിക്കറ്റ് വിൽപ്പനയുടെ ഫലമായി, പ്ലാറ്റ്‌ഫോം 14-ൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി, ഇത് തിരക്കിലേക്ക് നയിച്ചു, ആളുകൾക്ക് നിൽക്കാൻ പോലും ഒഴിഞ്ഞ സ്ഥലം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.

“സംഭവസമയത്ത്, പട്നയിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു, ജമ്മുവിലേക്ക് പോവുകയായിരുന്ന ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്‌ഫോമിലായിരുന്നു. 14-ൽ നിന്ന് 15-ലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരൻ പടിക്കെട്ടുകളിൽ വഴുതി വീണു, തുടർന്ന് പിന്നിൽ വന്നവരും തട്ടിത്തടഞ്ഞുവീണു. പിന്നിൽ നിന്നവർ തിരക്കുമൂലം ഇവരെ ചവിട്ടി മുന്നോട്ടുപോയി. ഇതിനെ തുടർന്നാണ് പിന്നീട് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്. ഒരു ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്,” എന്ന് നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ റെയിൽ‌വേ 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശ് സർക്കാർ റെയിൽവേ പോലീസ് സംസ്ഥാനത്തെ എല്ലാ ട്രെയിൻ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ, അതീവ ജാഗ്രത പാലിക്കാൻ ഉത്തരവിട്ടു. പ്രയാഗ്‌രാജിലേക്ക് പോകുന്ന എല്ലാ പ്രത്യേക ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സ്റ്റേഷനുകളിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കർശനമായ ഏകോപനം പാലിക്കണമെന്നും എഡിജിപി പ്രകാശ് ഡി ആവശ്യപ്പെട്ടു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...