ദുബായ് ഗ്ലോബൽ വില്ലേജിലെ ജിഡിആർഎഫ്എ ബോധവൽക്കരണ ക്യാമ്പെയ്ൻ മികച്ച സ്വീകാര്യത

ദുബായ് ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് വിവിധ വീസ സേവനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജി ഡി ആർ എഫ് എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) ആരംഭിച്ച “We Are Here,For You” ബോധവൽക്കരണ ക്യാമ്പെയ്ൻ മികച്ച സ്വീകാര്യത നേടി. ഈ ക്യാമ്പെയ്ൻ 2025 ജനുവരി 8-ന് ആരംഭിച്ചതാണ്. ദിവസേന നൂറുകണക്കിന് സന്ദർശകരാണ് ദുബായ് ഗ്ലോബൽ വില്ലേജിലെ പ്രത്യേകം സജ്ജമാക്കിയ ബോധവൽക്കരണ പവലിയൻ സന്ദർശിക്കുന്നത്.

ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പവലിയൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഈ ക്യാമ്പെയ്ൻ ദുബായിലെ വിവിധ വീസ നടപടികളും മറ്റ് സേവനങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ചതാണ്.

ആഗോള ഗ്രാമത്തിലെ പ്രധാന തിയേറ്ററിനോട് ചേർന്നുള്ള പവലിയനിൽ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ സന്ദർശകരെ സ്വീകരിക്കുന്നു. എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വീസ, ഐഡന്റിറ്റി, പൗരത്വ സേവനങ്ങൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കുള്ള പ്രത്യേക പെർമിറ്റുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ സന്ദർശകർക്ക് ഇവിടെ നിന്ന് നേരിട്ട് അറിയാനാകും. യുഎഇ യിലെ വിവിധ താമസ, കുടിയേറ്റ സേവനങ്ങളെക്കുറിച്ച് സന്ദർശകർക്ക് എളുപ്പത്തിൽ മനസിലാക്കാനാനും കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

സന്ദർശകർക്കായി പ്രത്യേകം സജ്ജമാക്കിയ ബൂത്തിൽ ഒരു സമർപ്പിത സംഘം വിശദമായ മാർഗനിർദേശങ്ങൾ നൽകുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. യുഎഇയിലെ താമസക്കാരുമായും സന്ദർശകരുമായും ഡയറക്ടറേറ്റിന് ബന്ധം ശക്തിപ്പെടുത്താനും ഈ ക്യാമ്പെയ്ൻ സഹായിക്കുമെന്ന് ജി ഡി ആർ എഫ് എ പ്രതീക്ഷിക്കുന്നു.

സന്ദർശകർക്കായി പ്രതിവാര മത്സരങ്ങൾ, “സലാലമും സലാമയും” പോലുള്ള ജിഡിആർഎഫ്എ കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തം തുടങ്ങിയ പരിപാടികളും ക്യാമ്പെയ്ൻ ഉൾക്കൊള്ളുന്നു. കുട്ടികൾക്ക് കളറിംഗ് ബുക്കുകളും മെഡലുകളും സമ്മാനമായി നൽകി, കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന അനുഭവം നൽകിയെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗോൾഡൻ വീസ അപേക്ഷിക്കൽ, കുട്ടികളുടെ പാസ്പോർട്ട് കൺട്രോൾ കൗണ്ടർ, “ഐ ലവ് ദി യു എ ഇ” സംരംഭം, നൂതന ആശയങ്ങൾക്കായുള്ള “04” പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ സേവനങ്ങളും ക്യാമ്പെയ്ൻ ഉൾക്കൊള്ളുന്നു.

ദുബായ് ഗ്ലോബൽ വില്ലേജിലെ ഈ പ്രദർശനം 2025 ഫെബ്രുവരി 5-ന് (ബുധനാഴ്ച) സമാപിക്കും. ഈ ക്യാമ്പെയ്ൻ സന്ദർശകർക്ക് ദുബായിലെ വിവിധ സേവനങ്ങളെക്കുറിച്ച് മനസിലാക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നേടാനും ഒരു മികച്ച അവസരമായി മാറിയെന്ന് ജി ഡി ആർ എഫ് എ വ്യക്തമാക്കി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...