87.02 ആയി മൂല്യം കുറഞ്ഞ് ഇന്ത്യൻ രൂപ

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ പല കറൻസികൾക്കുമൊപ്പം ഇന്ത്യൻ രൂപക്കുംമൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യവും ഡോളറിനെതിരെ ഇടിഞ്ഞത്. മുന്‍ വ്യാപാരത്തേക്കാള്‍ 0.5 ശതമാനം ഇടിവാണ് രൂപയ്ക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 67 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച ക്ലോസ് ചെയ്തതിനേക്കാൾ 67 പൈസ കുറവിലാണ് ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം. യു.എസ് ഡോളറൊന്നിന് 87.29 ഇന്ത്യൻ രൂപ നൽകണം

പുതിയ പ്രഖ്യാപനങ്ങള്‍ക്കുപിന്നാലെ യുഎസ് ഡോളറിനെ ആറ് പ്രമുഖ കറന്‍സികളുമായി താരതമ്യം ചെയ്യുന്ന ഡോളര്‍ ഇന്‍ഡക്‌സിലും മാറ്റമുണ്ടായി. ഡോളര്‍ ഇന്‍ഡക്‌സില്‍ യുഎസ് ഡോളര്‍ 0.3 ശതമാനം ഉയര്‍ന്ന് 109.8-ല്‍ എത്തി. തീരുവയുടെ പേരിലുള്ള ഈ വ്യാപാര യുദ്ധം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചൈനയുടെ കറൻസിയായ യുവാൻ, ഇന്തൊനീഷ്യൻ രൂപ, സൗത്ത് കൊറിയൻ വോൺ തുടങ്ങിയ ഏഷ്യൻ കറൻസികൾക്കും മൂല്യമിടിഞ്ഞു. ചൈനീസ് യുവാന്‍ ഡോളറിനെതിരെ 0.5 ശതമാനം ഇടിഞ്ഞു. അതേസമയം ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലെന്നും യു എസ് ഡോളര്‍ ശക്തമാകുന്നതുകൊണ്ടാണ് യുഎസ് ഡോളറിനെതിരെ വിലയിടിയുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് പത്ത് ശതമാനവുമെന്ന ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ട്രംപിന്റെ പുതിയ തീരുമാനം നാളെ മുതലാണ് പ്രാബല്യത്തില്‍ വരിക.

ദുബായിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും

2026 ഏപ്രിൽ 20 മുതൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ്...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി, അനുകൂലിച്ച് 251 പേർ,185 പേർ എതിർത്തു

വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി...

ദുബായിലെ സെവൻ-സ്റ്റാർ ഹോട്ടൽ ബുർജ് അൽ അറബ് താൽകാലികമായി അടച്ചിടുന്നു

ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 1999 ഡിസംബറിൽ...

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ്...

പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയേക്കാൾ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ദുരന്തനിവാരണ മുന്നറിയിപ്പ്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ്...

മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന...

കനത്ത ചൂട്, കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം

കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...