ദുബായിൽ നിന്ന് അബുദാബിയിലേക്ക് ഇനി 30 മിനിറ്റിനുള്ളിൽ എത്താം

അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിൻ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചു. അതിവേഗ ട്രെയിൻ വഴി രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം 30 മിനിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350 കിലോമീറ്റർ വേഗതയിൽ ഓടുന്ന അതിവേഗ ട്രെയിൻ റീം ദ്വീപ്, സാദിയാത്ത്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ദുബായിലെ അൽ ജദ്ദാഫ് എന്നിങ്ങനെ ആറ് സ്റ്റേഷനുകളിലൂടെ കടന്നുപോകും. ​​

ടെൻഡറുകൾ അവസാനിച്ചതിന് ശേഷം അതിവേഗ ട്രെയിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുമെന്നും അബുദാബിയിൽ നടന്ന മാധ്യമസമ്മേളനത്തിൽ ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജക്ട് ഓഫീസർ മുഹമ്മദ് അൽ ഷെഹി പറഞ്ഞു. അടുത്ത അഞ്ച് പതിറ്റാണ്ടുകളിൽ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 145 ബില്യൺ ദിർഹം കൂടി ഈ അതിവേഗ ട്രെയിൻ കൂട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതോടൊപ്പം സാധാരണ പാസഞ്ചർ ട്രെയിനും പുറത്തിറക്കും. സാധാരണ പാസഞ്ചർ ട്രെയിൻ യുഎഇയിലുടനീളം ഒമാൻ അതിർത്തിയിലേക്ക് വരെ സഞ്ചരിക്കും. മെസീറയിലൂടെ കടന്ന് ലിവ മരുഭൂമിയിലൂടെയും അതിന്റെ പ്രശസ്തമായ മരുപ്പച്ചയിലൂടെയും സഞ്ചരിക്കും. ഷാർജയിലും ഫുജൈറയിലും സ്റ്റേഷനുകൾ ഉണ്ടാകും. ജിസിസി റെയിൽവേ പ്രവർത്തനക്ഷമമാകുന്നതോടെ വിശാലമായ ജിസിസിയിലേക്ക് വ്യാപിക്കും.
റെഗുലർ സ്പീഡ് പാസഞ്ചർ ട്രെയിൻ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കും. ഇത് 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും, 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും. ഇതിനു പുറമെ, കാര്‍ഗോ ട്രെയിനുകളും ഇത് വഴി സര്‍വീസ് നടത്തും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നാല് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. സാധാരണ പാസഞ്ചര്‍ ട്രെയിന്‍ ഇതിനകം സര്‍വീസിന് പൂര്‍ണ സജ്ജമായിട്ടുണ്ടെങ്കിലും എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഹമ്മദ് അല്‍ ഷെഹി പറഞ്ഞു.

രാഹുലും ഷാഫിയും കോമഡി സീനില്‍ അഭിനയിക്കുന്നതാണ് നല്ലത്: എ പി അബ്ദുളളക്കുട്ടി, പരിശോധിച്ചാൽ എന്താണ് കുഴപ്പം: വി ശിവൻകുട്ടി

മലപ്പുറം: രാഹുലും ഷാഫിയും നാടകം കളിക്കുകയാണെന്നും ഇരുവരും കോമഡി സീനില്‍ അഭിനയിക്കുന്നതാണ് നല്ലതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിനുപിന്നാലെ ഉണ്ടായ വിവാദങ്ങളില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം, അടുത്ത അഞ്ച് ദിവസം കേരളത്തിൽ തീവ്ര മഴ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍...

എയർ ഇന്ത്യ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നു: വ്യോമയാന മന്ത്രി രാം മോഹൻ നായിഡു

അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ അന്വേഷണം തുടരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ദുരന്തത്തെക്കുറിച്ച് ഒന്നിലധികം ഏജൻസികളും ഉന്നതതല പാനലുകളും വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. ബ്ലാക്ക് ബോക്സ്...

മറീനയിലെ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ, ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു

ദുബായ്: ദുബായ് മറീനയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു. ദുബായ് മറീന സ്റ്റേഷനും (നമ്പർ 5) പാം ജുമൈറ സ്റ്റേഷനും (നമ്പർ 9) ഇടയിലുള്ള ദുബായ്...

റോക്കറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19 ന്

ന്യൂയോർക്ക്: ആക്‌സിയം- 4 ദൗത്യം ജൂൺ 19 ന് നടത്താൻ തീരുമാനം. റോക്കറ്റിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് പലതവണ മാറ്റിവച്ച ദൗത്യം ജൂൺ 19 ന് നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഐഎസ്ആർഒ അറിയിച്ചു....

ഇടുക്കിയിലെ സ്ത്രീയുടെ മരണം കാട്ടാന ആക്രമണമല്ല, കൊലപാതകം

ഇടുക്കിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തില്‍ അല്ലെന്നും കൊലപാതകമെനും പൊലീസ്. സീത (54) ആണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ അല്ല സീത കൊല്ലപ്പെട്ടതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. വനത്തിൽ വച്ച് കാട്ടാന...

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ ഉഗ്രസ്ഫോടനങ്ങൾ

ഇറാൻ -ഇസ്രയേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇസ്രായേലിന്റെ ഓപ്പറേഷൻ റൈസിംഗ് ലൈനിനെതിരെ വെള്ളിയാഴ്ച രാത്രി വൈകി ഇറാൻ 'ട്രൂ പ്രോമിസ് 3' സൈനിക നടപടി ആരംഭിച്ചു. 100-ലധികം മിസൈലുകൾ ഉപയോഗിച്ച്...

ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമാക്കി, ഇന്ത്യക്കാർ പ്രതിഷേധിച്ചതോടെ ക്ഷമാപണം നടത്തി ഇസ്രായേൽ

ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികൾ തെറ്റായി കാണിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന (ഐഡിഎഫ്). ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസറ്റ് ചെയ്തതിനാണ് ക്ഷമാപണം നടത്തിയത്.അതിർത്തികളെ...