‘പൊതുമധ്യത്തിൽ അപമാനിച്ചു’, സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സിനിമാ നിർമാതാവ് ആന്റോ ജോസഫിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ആന്റോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും വൈരാ​ഗ്യ നടപടി സ്വീകരിച്ചെന്നും സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

തൊഴിൽമേഖലയിൽ നിന്നും തന്നെ മനപൂർവ്വം മാറ്റിനിർത്തി, തന്നോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് നിർദേശിച്ചു, പരാതി പറയാനെത്തിയ തന്നെ യോ​ഗത്തിൽ അപമാനിച്ചു എന്നീ ആരോപണങ്ങളാണ് സാന്ദ്ര തോമസ് ഉന്നയിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയെ വിമർശിച്ച് സാന്ദ്ര രം​ഗത്തെത്തിയിരുന്നു. ഇതിന് ശേഷം സാന്ദ്രയെ സംഘടനയിൽ നിന്ന് പുറത്താക്കി. തുടർന്നാണ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഫെഫ്ക ഭാരവാഹികൾക്കെതിരെ സാന്ദ്ര പരാതി നൽകിയത്.

ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ നടപടിയെടുത്തു എന്നും പരാതിയിൽ പറയുന്നു. ഇതിൻ്റെ പേരിൽ ഫെഫ്ക പ്രസിഡൻ്റ് ബി.ഉണ്ണികൃഷ്ണൻ പകയോടെ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്നും ഒഴിവാക്കി നിർത്തിയെന്നും സാന്ദ്ര തോമസ് പറയുന്നു. സാന്ദ്ര തോമസിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്നായിരുന്നു അന്ന് സാന്ദ്ര തോമസ് പരാതിപ്പെട്ടത്. ഇതിനു പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന കാരണത്തിൽ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ പോവുകയും നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

യുപിയില്‍ കനത്ത മൂടല്‍മഞ്ഞ്, വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെൽഷ്യസ്

ദില്ലിയില്‍ അതിശൈത്യം ഇന്നും തുടരുകയാണ്. യുപിയിലെ വാരണാസി, അയോധ്യ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടൽമഞ്ഞ് മൂടിയിരുന്നു. വാരാണസിയിലും അയോധ്യയിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണെന്ന് കാലാവസ്ഥാ വകുപ്പ്...

വയനാട് കടുവാ ആക്രമണം, വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി

വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചു. ഇതിനെ തുടർന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു....

ആതിര കൊലക്കേസ്; കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡിൽ, പ്രതിയുടെ മൊഴി പുറത്ത്

ആതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ നേരത്തെ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി വലിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും, കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ്...

അതിരപ്പിള്ളിയിലെ കാട്ടാനയ്ക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി

മയക്കുവെടി വച്ച അതിരപ്പിള്ളിയിലെ കാട്ടാനയ്ക്ക് ചികിത്സ നൽകി. ആനയുടെ മസ്തകത്തിൽ മരുന്ന് വെച്ച് വിട്ടയച്ചു.മയക്കം മാറാത്തതിനാൽ ആന മേഖലയിൽ തന്നെ തുടരുകയാണ്. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലാണ് രണ്ട് ഡോസ് മയക്കുവെടി വെച്ചത്....

ചലച്ചിത്ര സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റി...

കടുവ ആക്രമണം; മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് കടുവ ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ...

ദുബായിൽ നിന്ന് അബുദാബിയിലേക്ക് ഇനി 30 മിനിറ്റിനുള്ളിൽ എത്താം

അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിൻ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചു. അതിവേഗ ട്രെയിൻ വഴി രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം 30 മിനിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350...

റിപ്പബ്ലിക് ദിനത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന റിപ്പബ്ലിക്...