ആന എഴുന്നള്ളത്ത്; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍

ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുപത്തിയ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയെ സമീപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് എതിരായ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തിനിടെയാണ് ദേവസ്വങ്ങള്‍ ഈ ആരോപണം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പടുവിച്ച മാര്‍ഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഈ സ്റ്റേ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം മലപ്പുറം ജില്ലയിലെ പുതിയങ്ങാടി പള്ളിയില്‍ നടന്ന നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ എതിര്‍കക്ഷിയായ വി.കെ.വെങ്കിടാചലം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു.

ആനയിടഞ്ഞതിനെ തുടര്‍ന്ന് അപകടം ഉണ്ടായെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിതെന്നും, സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മറ്റ് നടപടികളൊന്നും ഹൈക്കോടതിയില്‍ നടക്കുന്നില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. തങ്ങള്‍ ഈ വിഷയത്തില്‍ ഉത്തരവ് ഇറക്കിയതാണെന്നും മറ്റ് വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതിനിടയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാന്‍ പോകുന്ന ശിവരാത്രി ഉത്സവം ഉള്‍പ്പടെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് പറഞ്ഞത്. ഇതിൻ്റെ ഭാഗമായാണ് സ്റ്റേ ഉത്തരവ് നീക്കണമെന്ന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വങ്ങളുടെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിന് ഇന്ത്യൻ-അമേരിക്കൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ഇന്ത്യൻ-അമേരിക്കൻ വിശകലന വിദഗ്ദ്ധയും ദക്ഷിണേഷ്യൻ നയത്തിലെ ദീർഘകാല ഉപദേഷ്ടാവുമായ ആഷ്‌ലി ടെല്ലിസ് യുഎസിൽ അറസ്റ്റിൽ. രഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതി രേഖകൾ പ്രകാരം, 64...

ജയ്‌സൽമീറിൽ ഓടുന്ന ബസിന് തീ പിടിച്ച് അപകടം; 20 പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ‌്സാൽമീറിൽ ഓടുന്ന ബസിന് തീ പിച്ച് അപകടം. 20 ഓളം പേർ മരിച്ചതായാണ് വിവരം. ഓടിക്കൊണ്ടിരുന്ന സ്വകാര്യ എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ നിരവധി...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അടുത്ത നാലു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15/10/2025 (ഇന്ന്): തിരുവനന്തപുരം, കൊല്ലം,...

ഒളി മങ്ങാതെ സ്വർണ്ണം, വില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുകയാണ്. ഇന്നും സ്വർണ്ണവില സർവകാല റെക്കോഡോടെ വർധിച്ചു. സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ...

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; പവന്റെ വില 94,360 രൂപ, ഒരു പവന് കൂടിയത് 2400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ ഇന്ന് ഒരു പവന് കൂടിയത് 2400 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 94360 രൂപയായി. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795...

ശബരിമല സ്വർണക്കൊള്ള, കോണ്‍ഗ്രസിന്‍റെ വിശ്വാസ സംരക്ഷണ മേഖല ജാഥകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്ക് എതിരായ കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണം എന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആണ് ജാഥ. പാലക്കാട്,കാസര്‍കോഡ്,...

കരൂർ ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ സഹായധനം നൽകാൻ തമിഴക വെട്രി കഴകം

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും എന്ന് തമിഴക വെട്രി കഴകം. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണം എങ്കിലും പഠിക്കാം അതിനായുള്ള...

“ഇന്ത്യയുടെ തലപ്പത്തുള്ളത് എന്റെ നല്ല സുഹൃത്ത്”, പാക് പ്രധാനമന്ത്രിക്ക് മുന്നിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് ട്രംപ്

കയ്റോ: ഗാസ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . തന്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും ഇന്ത്യയും...