കഴിവുള്ളവരെയാണ് അമേരിക്കക്ക് വേണ്ടത്: എച്ച്-1ബി വിസയിൽ ട്രംപ്

സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള അമേരിക്കയുടെ താൽകാലിക വിസയാണ് എച്ച്-1ബി വിസ

അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ, സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഊന്നൽ നൽകി ഡോണൾഡ്‌ ട്രംപ്. വളരെ കഴിവുള്ളവരെ താൻ ഇഷ്ടപ്പെടുന്നതായും അത്തരം ആളുകളാണ് അമേരിക്കയിലേക്ക് വരേണ്ടതെന്നും വൈറ്റ് ഹൗസിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എച്ച്-1ബി വിസയെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും വാദങ്ങളോടൊപ്പം താൻ നിൽക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, കഴിവും ​ഗുണനിലവാരവുമുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരട്ടെയെന്നും ഇതിലൂടെ നമുക്ക് വ്യവസായങ്ങൾ വികസിപ്പിക്കാനാകുമെന്നും വ്യക്തമാക്കി.

സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ അമേരിക്കയിലേക്ക് എത്തിക്കാനാകുമെന്നതിനാൽ, ഇലോൺ മസ്ക് ഉൾപ്പടെയുള്ള ട്രംപിന്റെ അനുയായികൾ എച്ച്-1ബി വിസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുകൊണ്ടാണ് എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ട്രംപ് പ്രാധാന്യം നൽകുന്നത്. എന്നാൽ, അമേരിക്കക്കാരുടെ ജോലി നഷ്ടമാകുമെന്നതിനാൽ ട്രംപിന്റെ മറ്റുചില അനുയായികൾ എച്ച്-1ബി വിസയെ എതിർക്കുന്നുമുണ്ട്.

സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള അമേരിക്കയുടെ താൽകാലിക വിസയാണ് എച്ച്-1ബി വിസ. നിലവിൽ ഈ വിസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ട്രംപ് തന്റെ രണ്ടാംസർക്കാരിൽ പുതുതായി ആവിഷ്കരിക്കുന്ന കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) ചുമതലക്കാരായ ഇലോൺ മസ്കും വിവേക് രാമസ്വാമിയുമാണ് നൈപുണ്യമുള്ള വിദേശ തൊഴിലാളികൾക്ക് വിസ നൽകുന്നത് കൂട്ടണമെന്നു വാദിക്കുന്നത്.

അതേസമയം കുടിയേറ്റം കുറയ്ക്കണമെന്ന് വാദിക്കുന്ന റിപ്പബ്ലിക്കന്മാരിൽ പലർക്കും ഇക്കാര്യത്തിൽ വിയോജിപ്പാണെന്നാണ് റിപ്പോർ‍ട്ട്. ‘അമേരിക്ക ഒന്നാമത്’ എന്ന ട്രംപിന്റെ പ്രഖ്യാപിത നയത്തെ ദുർബലപ്പെടുത്തുന്ന കുടിയേറ്റനയമാണിതെന്നാണ് ഇവർ ആരോപിക്കുന്നത്. നിയമപരമായ കുടിയേറ്റം വഴി എൻജിനീയറിങ് രംഗത്തെ ഏറ്റവും ഉയർന്നകഴിവുള്ള 0.1 ശതമാനം പേരെ അമേരിക്കയിലെത്തിക്കണമെന്നും അത് രാജ്യത്തിന്റെ വിജയത്തിന് അത്യാവശ്യമാണെന്നുമാണ് മസ്കിന്റെ നിലപാട്.

ഇസ്രായേൽ സൈനിക ആക്രമണങ്ങളെ ഇന്ത്യ അപലപിക്കണം: ഇറാൻ

ഇന്ത്യയും സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളും ഇസ്രായേലിന്റെ സൈനിക ആക്രമണത്തെ അപലപിക്കണമെന്ന് ഇറാൻ. അത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് ഒരു മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ പറഞ്ഞു. ഇറാന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും...

വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു

തമിഴ്നാട് വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്....

യോഗ ലോകത്തെ ഒന്നിപ്പിച്ചു; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

ആന്ധ്രാപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വിശാഖപട്ടണത്തിൽ എത്തി. രാവിലെ 6.30 മുതൽ രാവിലെ 8 വരെ നടക്കുന്ന പരിപാടിയിൽ അന്താരാഷ്ട്ര അംഗീകാരം നേടുകയും...

ട്രംപിനെ നോബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് പാകിസ്ഥാൻ

2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ആണ് ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്തത്. ഇന്ത്യ -...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ്. കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും...

ഇന്ത്യക്കായി വ്യോമാതിർത്തി തുറന്ന് ഇറാൻ, 290 ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തി

ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കായി വ്യോമാതിർത്തി തുറന്ന് ഇറാൻ. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളാണ് വിമാനത്തിലുണ്ടായിരുന്നത്....

‘ഏകലോകത്തിനും ആരോഗ്യത്തിനും യോഗ’; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

യോഗയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്നതാണ് ഈ വർഷത്തെ പ്രമേയം. ആന്തരികവും ബാഹ്യവുമായ ശുചിത്വം...