തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ ഭാര്യയാണ് ആതിര. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.

കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്‍റെ അനുമാനം. എട്ടേമുക്കാലിനും ഒൻപതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്കൂൾ ബസ് വരുന്നത്. ക്ഷേത്രത്തിന്‍റെ അടുത്തുള്ള ട്രസ്റ്റിന്‍റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

അതിനിടെ വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ കാണാതായിട്ടുണ്ട്. ഇതു കൊലപാതകം നടത്തിയയാൾ കൊണ്ടുപോയെന്നാണ് സൂചന. കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.

ഇറാൻ-ഇസ്രയേൽ യുദ്ധം, എണ്ണ വില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ...

സംഘർഷം രൂക്ഷം, ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു, ടെൽ അവീവിൽ 400 മിസൈലുകൾ പതിച്ചു

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ബുധനാഴ്ച കൂടുതൽ രൂക്ഷമായി, തുടർച്ചയായ ആറാം ദിവസമായ ഇന്ന് ഇരുപക്ഷവും പരസ്പരം പുതിയ മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)...

കീഴടങ്ങില്ലെന്ന് ഇറാൻ; ഇടപെടൽ അനാവശ്യമെന്ന് ട്രംപിന് മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ, ഇറാൻ കീഴടങ്ങില്ലെന്നും ഏതെങ്കിലും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്നും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ...

ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓപ്പറേഷനിൽ സിന്ദൂരിൽ വെടിനിർത്തലിന് ഇന്ത്യ ആരൂടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ജി-7 ഉച്ചകോടിയ്ക്ക് പിന്നാലെ ഇരുവരും...

ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യം ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ചു

ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ധു’ എന്നു പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം...

ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ, ഹെഡ് ക്വാർട്ടേഴ്സ് വിപുലപ്പെടുത്തി ബിഎംഎസ് ഓഡിറ്റിംഗ് കമ്പനി

ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി ബി.എം.എസ് ഓഡിറ്റിംഗ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലോകമെമ്പാടും ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ഊർജിമാക്കിയിരിക്കുകയാണ് ബിഎംഎസ്. ഇതിന്റെ ഭാഗമായി ഗ്ലോബൽ...

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...