കലാഭവന്‍ മണിയുടെ സഹോദരനും നൃത്ത അധ്യാപകനുമായ ആര്.എല്‍.വി രാമകൃഷ്ണൻ അസിസ്റ്റൻ്റെ പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്.
കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര് എല്‍ വി രാമകൃഷ്ണന് ജോലി നേടിയത്.
കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ ആര്.എല്‍.വി രാമകൃഷ്ണൻ്റെ പ്രതിഷേധ മോഹിനിയാട്ടം
പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര് എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു.
അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്ണന് സ്വീകരിച്ചിരുന്നത്. 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങളിൽ ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ആർഎൽവി രാമകൃഷ്ണനും അർഹനായിരുന്നു. കണ്ണൂർ പിആർഡി ചേംബറിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിൻ എംഎൽഎ, അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്.