ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
സർവകലാശാല വിദ്യാർത്ഥികളായ ഇരുവരും പള്ളിയിൽ ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം തുറസ്സായ സ്ഥലത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് അജ്ഞാതരായ രണ്ടുപേരുടെ ആക്രമണം. സുഹൃത്തിനെ ആക്രമിച്ചതിന് ശേഷം വിദ്യാർത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കാമ്പസിനുള്ളിൽ നടന്ന സംഭവം മുതൽ സംസ്ഥാനത്തൊട്ടാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അക്രമികൾ വിദ്യാർത്ഥികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് കണ്ടെത്താൻ ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.