യുഎഇയിലെ സർക്കാർ- സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1 ബുധനാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. നേരത്തെ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച തീരുമാനത്തിന് വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ച ഓഫിസുകൾ തുറന്നു പ്രവർത്തിക്കും.