09.09.2029ന് ദുബായ് മെട്രോ ബ്ലൂ ലൈൻ ഓടിത്തുടങ്ങും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു. 2009 സെപ്റ്റംബർ 9-ന് 10 റെഡ് ലൈൻ സ്റ്റേഷനുകളുള്ള ദുബായ് മെട്രോ തുടങ്ങി കൃത്യം 20 വർഷം പിന്നിട്ട് 09.09.2029 ആവുമ്പോൾ ദുബൈയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടി ദുബായ് മെട്രോ ബ്ലൂ ലൈൻ ഓടിത്തുടങ്ങും. ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്കായി മൂന്ന് കമ്പനികളുടെ കൺസോർഷ്യത്തിന് 20.5 ബില്യൺ ദിർഹത്തിൻ്റെ (5.5 ബില്യൺ ഡോളർ) കരാർ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നൽകി. തുർക്കിയുടെ MAPA, Limak എന്നിവയും ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള CRRCയും അടങ്ങുന്നതാണ് കൺസോർഷ്യം. മെട്രോ ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്നത് ചൈനീസ് കമ്പനിയായ CRRC ആണ്. 2025 ഏപ്രിലിൽ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടുകൊണ്ട് 2029 സെപ്തംബർ 9-ന് പദ്ധതി പൂർത്തിയാകും.

താമസക്കാർക്കും സന്ദർശകർക്കും ജീവിത നിലവാരം ഉയർത്തുന്നതിനും ഇവൻ്റുകളുടെയും പ്രവർത്തനങ്ങളുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമായിരിക്കും ബ്ലൂ ലൈൻപദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.

14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ 30 കിലോമീറ്റർ ദൈർഘ്യമാണ് ബ്ലൂ ലൈൻ പദ്ധതിയിൽ ഉള്ളത്. 28 ട്രെയിനുകൾ സർവ്വീസ് നടത്തും. 2030-ൽ ഇത് 2,00,000 യാത്രക്കാരെയും, 2040-ഓടെ 320,000 യാത്രക്കാരായി ഇത് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ബ്ലൂ ലൈൻ മെട്രോ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗരപ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കുമെന്നും യാത്ര സുഗമമാക്കുമെന്നും സി ഇ ഒ അബ്ദുൽ മുഹസ്സിൽ ഇബ്രാഹിം കലബാത് പറഞ്ഞു.

മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ. യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ് കണക്കാക്കുന്നത്. ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ലൈൻ ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ്, ’20 മിനിറ്റ് നഗരം’ സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. താമസക്കാർക്ക് 20 മിനിറ്റ് യാത്രാ സമയത്തിനുള്ളിൽ അവശ്യ സേവനങ്ങളുടെ 80 ശതമാനവും ലഭിക്കും. സമയ ലാഭം, ഇന്ധന ഉപഭോഗം കുറയ്ക്കൽ, റോഡപകട മരണങ്ങൾ കുറയ്ക്കൽ, കാർബൺ പുറന്തള്ളൽ കുറയൽ എന്നിവക്ക് മുൻഗണന നൽകുന്ന ബ്ലൂ ലൈൻ, 2040 ഓടെ 56.5 ബില്യൺ ദിർഹം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 9-9-2009 രാത്രി 9 മണിക്ക് കൃത്യം 9-ആം മിനിറ്റിലെ 9-ആം സെക്കൻഡിൽ ആണ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ദുബായ് മെട്രോ തുറന്നത്. ദുബായ് മെട്രോയുടെ 20-ആം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈനിന്റെ പ്രവർത്തനം തുടങ്ങുക.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...