പുഷ്പ 2 സ്ക്രീനിംഗിനിടെപരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം, നില അതീവ ഗുരുതരം

ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 സ്‌ക്രീനിങ്ങിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരൻ ശ്രീ തേജയുടെ നില ഗുരുതരമായി തുടരുകയാണ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സിവി ആനന്ദും തെലങ്കാന സർക്കാർ ആരോഗ്യ സെക്രട്ടറിയും ശ്രീ തേജയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആശുപത്രി സന്ദർശിച്ചു. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നും ഡോക്ടർമാരുമായി കൂടിക്കാഴ്ച്ച നടത്തി കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച കമ്മീഷണർ പറഞ്ഞു.

ഓക്സിജൻ്റെയും മർദ്ദത്തിൻ്റെയും കുറഞ്ഞ പിന്തുണയോടെ ‘മെക്കാനിക്കൽ വെൻ്റിലേഷൻ’ ആവശ്യമായതിനാൽ കുട്ടി പീഡിയാട്രിക് തീവ്രപരിചരണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. വെൻ്റിലേറ്റർ സപ്പോർട്ടിലൂടെയാണ് കുട്ടിയെ ചികിത്സിക്കുന്നതെന്നും ചികിത്സ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിസംബർ 4ന് നടൻ അല്ലു അർജുൻ പങ്കെടുത്ത പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് തിക്കും തിരക്കും ഉണ്ടായത്. ദേശീയ അവാർഡ് നേടിയ ‘പുഷ്പ : ദ റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ റൂളിൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ശ്രീ തേജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ അമ്മ 39 കാരിയായ രേവതി അന്ന് തന്നെ മരിച്ചിരുന്നു.
നടനെ ഒരു നോക്ക് കാണാൻ തിയേറ്ററിലേക്ക് വൻ ജനക്കൂട്ടം ഇടിച്ചു കയറി. പിന്നാലെതിക്കിലും തിരക്കിലും പെട്ട് രേവതി മരിക്കുകയും മകൻ ശ്രീ തേജയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ അല്ലു അർജുനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു , എന്നാൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒരു ദിവസത്തിന് ശേഷം വിട്ടയച്ചു. അതിനിടെ, പ്രീമിയർ ഷോയ്ക്കിടെ വീഴ്ച വരുത്തിയതിന് തിയേറ്റർ മാനേജ്‌മെൻ്റിന് പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന് മാർച്ച് 10 ചൊവ്വാഴ്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2024 ലെ ഇന്ത്യയുടെ...

മന്ത്രി ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കവേ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി എന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. രാജിയിലേക്ക് നീങ്ങേണ്ട...

നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക്‌ നോട്ടീസ് അയച്ചു. പ്രതികൾക്ക്...

ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാവുന്നു, വധു വൻഷിക

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാവുന്നു. വൻഷികയാണ് വധു. വിവാഹ തീയതി പുറത്തവന്നു. 2026 മാർച്ച് 14 ന് ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം. 2025 ജൂൺ 4...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കി

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന വിതരണ ശൃംഖലയിൽ തടസ്സമുണ്ടായ സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക വിതരണത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 25 ദിവസത്തിന്...

‘അലർട്ട് മുഴങ്ങിയാലുടൻ ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്’; യുഎഇയിലെ ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും...

രാജ്യത്തെ ആദ്യ സമ്പൂർണ ‘റിങ് മെട്രോ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ 'റിങ് മെട്രോ' ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് -...

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...