നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കഴിഞ്ഞ കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് ബാലചന്ദ്രകുമാർ. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു.

പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു നടിയെ ആക്രമിച്ച കേസിൽ നിർണായകമായത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് ഐപാഡിൽ ദിലീപ് കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിക്കുകയും ചെയ്തു. ഐപാഡിലും ഫോണിലുമുള്ള നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മുംബൈയിലെ ലാബിൽ വച്ചും സായ് ശങ്കർ എന്ന ഹാക്കറെ ഉപയോഗിച്ചും നീക്കം ചെയ്‌തെന്നും വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.

ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കി വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

ബക്രീദ് പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് ജൂൺ 6 അവധി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു, വൻ ഭക്തജന തിരക്ക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വൻ...