നവവധുവിന്റെ മരണം: മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ, കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

തിരുവനന്തപുരം പാലോട് ആദിവാസിവിഭാഗത്തില്‍പ്പെട്ട നവവധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. തന്റെ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ശശിധരൻ ആരോപിച്ച. അതേസമയം ഇന്ദുജയുടെ ഭർത്താവ് അഭിജിത്ത് പോലീസിന്റെ കസ്റ്റഡിയിലാണ്.

പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനില്‍ ഇന്ദുജ(25)യെയാണ് ഭര്‍ത്താവ് ഇളവട്ടം സ്വദേശി അഭിജിത്തിൻ്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. മൂന്നുമാസം മുന്‍പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍നിന്നു വിളിച്ചിറക്കി അമ്പലത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അഭിജിത്തിനു കാര്യമായ ബന്ധമില്ലായിരുന്നു. എന്നാല്‍ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിക്കുമായിരുന്നു. പാലോട് പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഈ സമയം അഭിജിത്തിൻ്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകളാണ് ഇന്ദുജ. സഹോദരന്‍ ഷിനു. അഭിജിത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും

2034 ലെ പുരുഷ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ബുധനാഴ്ച സ്ഥിരീകരിച്ചു. അതേസമയം 2030 ലോകകപ്പിന് സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലും മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളിലുമായി നടക്കും. ബുധനാഴ്ചയാണ്...

ലൈംഗികാതിക്രമ പരാതിയിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം, പുരുഷൻമാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്നും കോടതി

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്....

ഉദയാസ്തമയ പൂജ, “ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു”: ഹർജിയിൽ സുപ്രീം കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. വെബ്‌സൈറ്റിലെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് UDF, മൂന്നിടത്ത് LDFന് ഭരണം നഷ്ടമാകും

സംസ്ഥാനത്തെ 31 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്ത് യുഡിഎഫ്. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകൾ നേടി. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ്...

ഇന്ന് ഗുരുവായൂർ ഏകാദശി

ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഏകാദശി. ഏകാദശി നോൽക്കുന്നത് സർവ്വപാപങ്ങൾക്കും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമായ വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി ഇന്ന് (ഡിസംബർ...

ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് ആവർത്തിച്ച് അരവിന്ദ് കേജ്‌രിവാൾ

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആവർത്തിച്ച് ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായി തള്ളിയാണ് കേജ്‌രിവാളിൻ്റെ പ്രതികരണം."ആം ആദ്മി പാർട്ടി...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്, അന്തിമ വാദം ഇന്നാരംഭിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രോസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിന്നേക്കും. അതേസമയം പ്രോസിക്യൂഷൻ സമയം നീട്ടി...

വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും, കേരളത്തിൽ എവിടെയും രജിസ്റ്റര്‍ ചെയ്യാം

വാഹന രജിസ്ട്രേൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് സ്ഥിരം മേൽവിലാസമുള്ള ഏതൊരാൾക്കും കേരളത്തിൽ എവിടെ വേണമെങ്കിലും വാഹന രജിസ്ട്രേഷൻ നടത്താം. നേരത്തെ സ്വന്തം മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍...